സ്റ്റേഷനിൽ പോകാതെ തന്നെ സ്ത്രീകൾക്കും കുട്ടികൾക്കും സ്റ്റേഷൻ ഹൗസ് ഓഫീസറോട് കാര്യങ്ങൾ വിശദീകരിക്കാം; പുതിയ ആപ്പ് പരിചയപ്പെടുത്തി കേരള പോലീസ്

September 10, 2023

പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ പോൽ – ആപ്പ് ഉപയോഗിച്ച് പരാതി നൽകാനുള്ള സംവിധാനത്തെക്കുറിച്ച് കേരള പോലീസ് ഇതിന് മുമ്പ് വിശദീകരണം നൽകിയിരുന്നു. എന്നാൽ, സ്റ്റേഷൻ ഹൗസ് ഓഫീസറെ നേരിട്ടു പോയി കണ്ട് കാര്യങ്ങൾ വിശദീകരിക്കണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അതിനായി പോൽ – ആപ്പ് വഴി സമയം നിശ്ചയിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എങ്ങനെ എന്നല്ലേ ? സംഗതി വളരെ എളുപ്പമാണ്.

അതിനായി പോൽ ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക. തുടർന്നുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയാൽ പോൽ – ആപ്പിലെ Personal services എന്ന വിഭാഗത്തിലെ ” Appointment for Women & Child ” എന്ന ഓപ്ഷനിലൂടെ ഈ സേവനം ഉപയോഗപ്പെടുത്താം.

Read Also: ജീവിതകാലം മുഴുവൻ നായയായി ജീവിക്കാൻ 12 ലക്ഷം രൂപ മുടക്കി; ഇനി യഥാർത്ഥ രൂപത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ച് യുവാവ്

പേര്, സന്ദർശനത്തിന്റെ ലക്ഷ്യം, പോലീസ് സ്റ്റേഷന്റെ പേര് , ജില്ല തുടങ്ങിയ അടിസ്ഥാനവിവരങ്ങൾ നൽകി ഈ സേവനം വിനിയോഗിക്കാം.
ചുരുക്കത്തിൽ, സ്റ്റേഷൻ ഹൗസ് ഓഫീസറെ നേരിട്ട് കാണുന്നതിന് സൗകര്യപ്രദമായ രീതിയിൽ തീയതിയും സമയവും ഇതിലൂടെ ഉറപ്പിക്കാൻ സ്ത്രീകൾക്കും കുട്ടികൾക്കും കഴിയും.

സ്റ്റേഷൻ ഹൗസ് ഓഫീസർക്കും ഉപയോക്താവിനും മീറ്റിംഗ് സമയം പുനഃക്രമീകരിക്കാനുള്ള സൗകര്യവുമുണ്ട്. കൂടിക്കാഴ്ചക്കുള്ള തീയതി, സമയം എന്നിങ്ങനെയുള്ള വിവരങ്ങൾ എസ്എംഎസ് വഴി യഥാസമയം ഉപയോക്താവിനെ അറിയിക്കുന്നതാണ്. പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്
https://play.google.com/store/apps/details…

Story highlights – women-and-children-can-explain-matters-to-the-station-house-officer