ആഗ്രഹത്തിന് പ്രായം തടസമല്ല; 104-ാം വയസ്സിൽ 13,500 അടി മുകളിൽ നിന്ന് മുത്തശ്ശിയുടെ തകർപ്പൻ സ്കൈഡൈവിങ്!!

October 7, 2023

ആഗ്രഹങ്ങൾക്ക് പ്രായം ഒരു തടസമല്ല. സ്വന്തമാക്കാനുള്ള മനസും കരുത്തും മതി. അതിനൊരു മാതൃകയാകുകയാണ് ‍ഡൊറോത്തി ഹോഫ്നർ എന്ന മുത്തശ്ശി. മുത്തശ്ശിയുടെ പ്രായം 104 ആണ്. ആഗ്രഹം എന്താണെന്നറിയോ? സ്കൈ ഡൈവിംഗ്. (104 years old women skydives)

ഞെട്ടണ്ട, 13,500 അടി മുകളിൽ നിന്നാണ് മുത്തശ്ശി കിടിലനായി സ്കൈ ഡൈവിംഗ് നടത്തിയത്. ആദ്യമായല്ല മുത്തശ്ശിയുടെ സ്കൈഡൈവിംഗ്. 100–ാം വയസ്സിലാണ് ആദ്യമായി ചെയ്യുന്നത്. അന്ന് ഇത്തിരി പേടി തോന്നിയെങ്കിലും ഇത്തവണ അതുണ്ടായില്ല.

Read also: ആപ്പിലാക്കുന്ന ലോൺ ആപ്പുകൾ; അറിഞ്ഞിരിക്കണം ഈ കെണി

ചിക്കാഗോ സ്വദേശിയാണ് ‍ഡൊറോത്തി ഹോഫ്നർ. ഈ സ്കൈഡൈവിങ്ങിലൂടെ ലോകറെക്കോർഡ് സ്വന്തമാക്കുക എന്നായിരുന്നു ലക്‌ഷ്യം. ഏറ്റവും ഉയരത്തിൽനിന്ന് സ്കൈഡൈവ് ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോർഡ് ഇൻഗെഗാർഡ് എന്ന സ്വീഡൻ സ്വദേശിയ്ക്കാണ്. 2022 ൽ 103 വയസ്സുള്ള ലിന്നിയ ഇത് സ്വന്തമാക്കിയത്.

ഈ റെക്കോർഡ് മറികടക്കണമെന്നായിരുന്നു ഡൊറോത്തിയുടെ ആഗ്രഹം. ഏഴ് മിനിറ്റ് ഡൈവിനു ശേഷം ദൊറോത്തി ഹോഫ്ന തിരിച്ചിറങ്ങി.

Story Highlights: 104 years old women skydives