ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ പൂച്ച, ഒരെണ്ണം കൊടുത്ത് കൂടെ നിർത്തി നായകൾ; ചിരിപ്പിച്ച് വീഡിയോ!!

October 6, 2023

ഹൃദയം കവരുന്ന, മനസ്സിൽ ഏറെ സന്തോഷം നിറയ്ക്കുന്ന നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ എന്നും കാണാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഫാമിലി ഫോട്ടോയ്ക്ക് നിൽക്കാൻ തയാറാകാത്ത പൂച്ച കുഞ്ഞിനെ നിർബന്ധിച്ച് ഫോട്ടോയ്ക്ക് നിർത്തുന്ന നായകളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (Adorable Dogs and Cats Pose for Hilarious Family Photo)

ഗോൾഡൻ റീട്രീവർ ഇനത്തിൽപ്പെട്ട മൂന്ന് നായകളാണ് പൂച്ചയ്ക്കൊപ്പം ഫോട്ടോയെടുക്കാൻ നിന്നത്. ഫോട്ടോയെടുക്കാൻ വരാതിരുന്ന പൂച്ചയെ ഒരു നായ അകത്തുനിന്നും കടിച്ചുകൊണ്ട് വന്ന് മുന്നില്‍ നിർത്തുകയായിരുന്നു. എന്നാൽ അവൻ ക്യാമറയ്ക്ക് പോസ് ചെയ്യാതെ മറ്റ് വശങ്ങളിലേക്ക് നോക്കി ഇറങ്ങിപ്പോകാൻ ശ്രമിക്കുകയുമായിരുന്നു.

Read also: കുട്ടികൾ അമിതമായി ഇന്റർനെറ്റ് ലോകത്ത് സജീവമായാൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇതുകണ്ട കൂടെയുള്ള മറ്റ് രണ്ട് നായ്ക്കൾ അവരുടെ മുൻകാലുകൾ പൂച്ചയുടെ ദേഹത്ത് വച്ച് അമർത്തിപ്പിടിച്ച നിര്ത്തുന്നു. ഒരു നായ പൂച്ചയുടെ തോളിലൂടെ കയ്യിട്ട് വെക്കുകയും മറുവശത്തേക്ക് നോക്കി നിൽക്കുമ്പോൾ മറ്റൊരു നായ മുഖത്ത് അടിച്ച് നേരെ നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട് . ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്.

Story highlights- Adorable Dogs and Cats Pose for Hilarious Family Photo