കുട്ടികൾ അമിതമായി ഇന്റർനെറ്റ് ലോകത്ത് സജീവമായാൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

August 21, 2023

ഡിജിറ്റൽ ടെക്‌നോളജിയും സമൂഹ മാധ്യമങ്ങളുടെ കടന്നുവരവും ഓൺലൈൻ ജോലികളും കമ്പ്യൂട്ടർ സ്‌ക്രീനിന് മുന്നിൽ ആളുകളെ ഏറെനേരം ചിലവഴിക്കാൻ നിർബന്ധിതരാക്കി. കുട്ടികളുടെ പഠനവും ഈ ലോക്ക് ഡൗൺ കാലത്ത് ഡിജിറ്റലായി മാറി. അതുകൊണ്ടു തന്നെ അവർക്ക് അധികമായി കമ്പ്യൂട്ടർ ഉപയോഗിക്കേണ്ടി വരുന്നു. എന്നാൽ, പഠനാവശ്യത്തിന് പുറമെ കുട്ടികൾ അമിതമായി കംപ്യൂട്ടറും ഫോണും ഉപയോഗിക്കുന്നുവങ്കിൽ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം WHO റിപ്പോർട്ട്‌ അനുസരിച്ച്‌ മറ്റേതൊരു അഡിക്ഷനേയും പോലെ തന്നെ മാരകമായ ഒന്നാണ്‌ ഇന്റർനെറ്റ്‌ ലോകത്ത്‌ അമിതമായി സമയം ചിലവഴിക്കുന്നത്. അതുകൊണ്ട് വീട്ടിൽ കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കയാണ്.

നെറ്റ്‌ കണക്ഷൻ ഉള്ള കമ്പ്യൂട്ടറുകൾ കുട്ടികളുടെ മുറിയിൽ നിന്നും മാറ്റി പൊതുവായ മുറിയിൽ സൂക്ഷിക്കുക.മറ്റെല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്നതുപോലെ തന്നെ ഓൺ ലൈൻ സുഹൃത്തുക്കളെ കുറിച്ചും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.

read Also: ഏഷ്യയിൽ ഏറ്റവും വലുതെന്ന വേൾഡ് റെക്കോർഡ് നേടി ശ്രീനഗറിലെ തുലിപ് ഗാർഡൻ

ഇ-മെയിൽ, ചാറ്റ്‌ റൂം, ഇന്റർനെറ്റ്‌ മെസ്സേജിംഗ്‌, രജിസ്ട്രേഷൻ ഫോമുകൾ പൂരിപ്പിക്കൽ, ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുക്കൽ തുടങ്ങിയ അവസരങ്ങളിൽ തങ്ങളുടെ അനുവാദം കൂടാതെ വ്യക്തിവിവരങ്ങൾ കൈമാറരുതെന്ന്‌ കുട്ടികളെ പഠിപ്പിക്കുക.

അപരിചിതരോട്‌ അതിരുവിട്ട ബന്ധങ്ങൾ കുട്ടികൾ സൂക്ഷിക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്താൻ അവരുടെ ഇ-മെയിൽ, സോഷ്യൽ നെറ്റ്‌ വർക്കിംഗ്‌ സൈറ്റുകൾ, ഇൻസ്റ്റന്റ്‌ മെസ്സേജുകൾ, എന്നിവയിൽ ഒരു ശ്രദ്ധ വയ്ക്കണം.

Story highlights- how to control your kids internet use