‘ഗോഡ്‌സില്ല പിടിക്കാൻ വരുമെന്ന് ഭയന്ന് അമ്മയുടെ മടിയിൽ അഭയം പ്രാപിച്ച ഞാൻ..’-പ്രിയനടിയുടെ കുട്ടിക്കാല ചിത്രം

ഇന്ത്യൻ സിനിമയിലെ ജനപ്രിയ നായികയാണ് ആലിയ ഭട്ട്. അഭിനയത്തിന് പുറമെ സിനിമാ നിർമാണ രംഗത്തേക്കും കടന്ന ആലിയ ഭട്ട് ഗർഭിണിയായിരുന്ന സമയത്ത് ഒരു ക്ലോത്തിംഗ് ബ്രാൻഡും ആരംഭിച്ചിരുന്നു. എഡ്-എ-മമ്മ എന്ന പേരിൽ ആരംഭിച്ച ബ്രാൻഡ് കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കും അമ്മമാർക്കും വേണ്ടിയുള്ള വസ്ത്രങ്ങളുടെ ഉന്നത നിലവാരത്തിലുള്ള ബ്രാൻഡ് ആണ്. എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്ന ആലിയ ഭട്ട് ഇപ്പോഴിതാ, അമ്മയുടെ ജന്മദിനത്തിൽ പങ്കുവെച്ച ഹൃദ്യമായ കുറിപ്പ് ശ്രദ്ധനേടുകയാണ്.
അമ്മയും നടിയുമായ സോണി റസ്ദാന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് ആലിയ ഭട്ട് കുട്ടിക്കാല ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട് . ആലിയ പോസ്റ്റ് ചെയ്ത ആദ്യ ഫോട്ടോ, കുട്ടിക്കാലത്തെ മനോഹരമായ ഒരു ഓർമ്മയാണ്. രണ്ടാമത്തേത് അമ്മ-മകൾ ജോഡിയുടെ അടുത്തിടെയുള്ള ചിത്രമാണ്. “അമ്മയുടെ ജന്മദിനത്തിൽ ഞാൻ എന്റെ ഒരു ജന്മദിനത്തിലേക്ക് തിരിഞ്ഞുനോക്കുന്നു.. പാർട്ടി മുഴുവൻ നിങ്ങളുടെ മടിയിൽ ഇരുന്നുകൊണ്ട് ഞാൻ ചെലവഴിച്ചു, കാരണം എന്നെ പിടിക്കാൻ ഒരു ഗോഡ്‌സില്ല വരുമെന്നോർത്ത് ഞാൻ ഭയപ്പെട്ടു. എന്നിരുന്നാലും, ഞാൻ തികച്ചും സംതൃപ്തയും സന്തുഷ്ടയുമായി കാണപ്പെടുന്നു. ജന്മദിനാശംസകൾ അമ്മേ..അമ്മയില്ലാതെ ഞങ്ങൾ ഒന്നുമാകില്ല… ഓരോ ദിവസവും ഓരോ മിനിറ്റിലും നിങ്ങളോട് നന്ദിയുള്ളവളാണ്, അമ്മയെ ഞാൻ അങ്ങേയറ്റം സ്നേഹിക്കുന്നു’- ആലിയ കുറിക്കുന്നു.
Read also: ഇന്ന് ലോക മുട്ട ദിനം; ആളത്ര നിസ്സാരനല്ല, ഒരു ദിവസം എത്ര മുട്ട കഴിക്കാം?
കമന്റ് സെക്ഷനിൽ, സോണി റസ്ദാൻ മറുപടി അറിയിച്ചിട്ടുമുണ്ട് “എന്റെ ജീവിതത്തിന്റെയും എന്റെ ആത്മാവിന്റെ കേന്ദ്രത്തിന്റെയും പ്രിയതമയ്ക്ക് നന്ദി… എന്റെ മടിത്തട്ട് എപ്പോഴും നിങ്ങളുടേതാണ്, എന്റെ സ്നേഹവും’.പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിന്റെയും ചലച്ചിത്രതാരം സോണി റസ്ദാന്റെയും മകളാണ് ആലിയ ഭട്ട്.
Story highlights- alia bhatt about her mother