“മുംബൈയുടെ തെരുവുകളിൽ പഴമയുടെ ഈ ഓട്ടം ഇനിയില്ല”; ഹൃദയസ്പർശിയായ വിടപറച്ചിൽ നൽകി ആനന്ദ് മഹീന്ദ്ര
ഇന്ന് സ്വന്തമായി വാഹനം ഉള്ളവരാണ് മിക്കവരും. ഇല്ലാത്തവർക്കും ഇന്ന് ഏറെ സൗകര്യങ്ങളും ലഭ്യമാണ്. ഊബർ, ഓല തുടങ്ങിയ നിരവധി ക്യാബ് സേവനങ്ങൾ ഇന്നുണ്ട്. മുംബൈയിലെ ഐക്കണിക്കായ കറുപ്പും മഞ്ഞയും നിറത്തിലുള്ള ടാക്സി ഓർമ്മയുണ്ടോ? മുംബൈക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിന് ഈ ടാക്സിക്കുള്ള പങ്ക് ചെറുതായിരുന്നില്ല. ഏതെങ്കിലും മുംബൈക്കാരനോട് ചോദിച്ചാൽ അവർക്ക് ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും നല്ല ഒരു ഓർമ്മ ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്. എന്നാൽ ഈ കറുപ്പും മഞ്ഞയും കലർന്ന ടാക്സികൾ മുംബൈയിലെ തെരുവുകളിൽ നിന്ന് മറയുകയാണ്. (Anand Mahindra bids goodbye to Mumbai’s iconic taxi)
പ്രീമിയർ പദ്മിനി ടാക്സി ഇന്ന് മുംബൈ തെരുവുകളിൽ നിന്ന് വിടപറയുന്നു. ആളുകൾ അവസാനമായി ഒരിക്കൽ കൂടി തങ്ങളുടെ ഓർമയിലെ ഏറ്റവും നല്ല ഗതാഗത മാർഗ്ഗം ആഘോഷിക്കുകയാണ്. ആനന്ദ് മഹീന്ദ്രയും എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെ ഈ ടാക്സികൾക്ക് വിടപനൽകി. അദ്ദേഹം ഒരു ‘പ്രീമിയർ പദ്മിനി’ ടാക്സിയുടെ ചിത്രം പങ്കിടുകയും അതിന്റെ സ്മരണയിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പ് എഴുതുകയും ചെയ്തു.
Read also: ‘നീ എന്നും എന്റെ പൊന്നുമോളാണ്’- അച്ഛനെഴുതിയ കത്തുവായിച്ച് കണ്ണുനിറഞ്ഞ് നവ്യ നായർ
“ഇന്ന് മുതൽ, ഐതിഹാസികമായ പ്രീമിയർ പദ്മിനി ടാക്സി മുംബൈയിലെ റോഡുകളിൽ നിന്ന് അപ്രത്യക്ഷമാകുകയാണ്. അവർ കുഴപ്പക്കാരും വിശ്വസനീയമല്ലാത്തവരും ശബ്ദമുണ്ടാക്കി അസ്വസ്ഥത സൃഷ്ടിക്കുന്നവരുമായിരുന്നു. അധികം ലഗേജ് കപ്പാസിറ്റിയും ഇല്ല. എന്നാൽ എന്റെ തലമുറയിലെ ആളുകൾക്ക് ടൺ കണക്കിന് ഓർമ്മകൾ അവർ സമ്മാനിച്ചിട്ടുണ്ട്. ഞങ്ങളെ പോയിന്റ് എയിൽ നിന്ന് ബിയിലേക്ക് എത്തിക്കുക എന്ന അവരുടെ ജോലി അവർ ചെയ്തു. വിട നൽകുന്നു. നല്ല സമയത്തിന് നന്ദിയും,” ആനന്ദ് മഹീന്ദ്ര കുറിച്ചു. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ മാത്രമല്ല ടാക്സിയുമായി ബന്ധപ്പെട്ട അവരുടെ ഓർമ്മകൾ പങ്കുവെച്ചു.
Story highlights- Anand Mahindra bids goodbye to Mumbai’s iconic taxi