ഗാലറി പരതിയപ്പോൾ കിട്ടിയത്; പ്രിയനടിയ്ക്കൊപ്പമുള്ള ഓർമ്മചിത്രം പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

October 20, 2023

മലയാളി പ്രേക്ഷകരുടെ പ്രിയ അവതാരകയും ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയുമായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. അഭിനയത്തോടും അവതരണത്തോടുമൊപ്പം തന്നെ തന്റെ യൂട്യൂബ് ചാനലിലൂടെയും അശ്വതി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ നടി കാവ്യാ മാധവനൊപ്പമുള്ള ഒരു ഓർമ്മചിത്രം പങ്കുവയ്ക്കുകയാണ് അശ്വതി. ഗാലറിയിൽ പരാതിയപ്പോൾ കിട്ടിയത് എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അശ്വതിക്കൊപ്പം സുഹൃത്തുമുണ്ട്.

അവതാരകയായി എത്തി അഭിനേത്രിയിലേക്ക് ചുവടുവെച്ച താരമാണ് അശ്വതി ശ്രീകാന്ത്. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സിറ്റ്കോമിലൂടെ ആശ എന്ന കഥാപാത്രമായി അശ്വതി ശ്രീകാന്ത് മലയാളി മനസുകളിൽ ഇടംപിടിച്ചു. മികച്ച അവതരണ ശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം സ്നേഹം നേടിയ ആളാണ് അശ്വതി ശ്രീകാന്ത്. വളരെ രസകരമായ സംസാര ശൈലിയിലൂടെ ആളുകളെ കയ്യിലെടുക്കുന്ന അശ്വതി സമൂഹമാധ്യമങ്ങളിലും സജീവമാണ്.

Read also: ഇന്ന് ലോക മുട്ട ദിനം; ആളത്ര നിസ്സാരനല്ല, ഒരു ദിവസം എത്ര മുട്ട കഴിക്കാം?

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഇഷ്ട വിനോദ ചാനലാണ് ഫ്‌ളവേഴ്സ് ടി വി. ചാനലിലെ എല്ലാ പരിപാടികളും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. ചിരിയും ചിന്തയുമായി എത്തിയ ചക്കപ്പഴമാണ്‌ ഇപ്പോൾ ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന ഏറ്റവും ജനപ്രിയമായ പരമ്പര. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിലൂടെയാണ് അവതാരകയായ അശ്വതി ശ്രീകാന്ത് അഭിനയലോകത്തേക്ക് എത്തിയത്.

Story highlights- aswathy sreekanth’s photo with kavya madhavan