വൈശാഖ സന്ധ്യേ..; ശോഭനയുടെ ചെറുപ്പകാലമെന്ന് തോന്നുന്ന അനുകരണവുമായി ഒരു കുഞ്ഞുമിടുക്കി
എത്ര വർഷം കഴിഞ്ഞാലും പ്രേക്ഷക മനസ്സിൽ തന്റേതായ സ്ഥാനം നിലനിർത്തുക എന്നത് ഒരു അസാധാരണ അഭിനേതാവിന് മാത്രം സാധിക്കുന്ന ഒന്നാണ്. അതിന്റെ മകുടോദാഹരണമാണ് ശോഭന. ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിലെ പ്രഗത്ഭയും, ഉൾക്കാഴ്ചയുള്ള അധ്യാപികയുമൊക്കെയാണെങ്കിലും ശോഭന മലയാളികൾക്ക് എന്നും ഗംഗയോ നാഗവല്ലിയോ ആണ്. അതുപോലെ എല്ലാവരിലും നിറഞ്ഞു നിൽക്കുന്ന മറ്റൊരു കഥാപാത്രമാണ് നാടോടിക്കാറ്റ് എന്ന സിനിമയിലേത്.
ഈ ചിത്രത്തിലെ ശോഭനയുടെ ലുക്കും ഭാവങ്ങളും ഇന്നും ചർച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ, ചിത്രത്തിലെ വൈശാഖസന്ധ്യേ എന്ന ഗാനത്തിന് ശോഭനയുടെ സാമ്യം പുലർത്തി ഒരു അനുകരണം ഒരുക്കിയിരിക്കുകയാണ് ഒരു കുഞ്ഞു മിടുക്കി. ലക്ഷ്യ സംജോധ് എന്ന കുഞ്ഞു മിടുക്കിയാണ് മനോഹരമായ അനുകരണവുമായി ശ്രദ്ധനേടിയിരിക്കുന്നത്. ശോഭനയുടെ മേക്കോവറുമായി ഈ മിടുക്കി ഹൃദയം കവരുകയാണ്. മാത്രമല്ല, സമൂഹമാധ്യമങ്ങളിൽ സജീവമായ ലക്ഷ്യ മേക്കോവർ വീഡിയോകളിലൂടെ ശ്രദ്ധേയയുമാണ്.
Read also: “രോഗികളുടെ എണ്ണം ഉയര്ന്ന നിരക്കില്”; ഡെങ്കിപ്പേടിയില് കേരളം!!
അഭിനയത്തിനൊപ്പം തന്നെ നൃത്തത്തിലൂടെ പ്രേക്ഷകമനം കവര്ന്ന നടിയാണ് ചലച്ചിത്രതാരം ശോഭന. പലപ്പോഴും താരത്തിന്റെ നൃത്ത വീഡിയോകള് സമൂഹമാധ്യമങ്ങളില് ശ്രദ്ധ നേടാറുമുണ്ട്. ശോഭനയുടെ നിരവധി നൃത്ത വിഡിയോകള് സമൂഹമാധ്യമങ്ങളില് പ്രത്യക്ഷപ്പെട്ടിരുന്നു. പലപ്പോഴും തന്റെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ശോഭന കേരളത്തിൽ വരുന്നത് വിരളമാണ്. എങ്കിലും മലയാളികൾ ശോഭനയോടുള്ള സ്നേഹം അങ്ങനെതന്നെ കാത്തുസൂക്ഷിക്കുകയാണ്.
Story highlights- baby lakshya makeover video