മോഹൻലാൽ ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ബിന്ദു പണിക്കരുടെ മകൾ കല്യാണി

October 31, 2023

മോഹൻലാലിനെ നായകനാക്കി സംവിധായകൻ ജോഷി ഒരുക്കുന്ന റമ്പാൻ എന്ന ചിത്രത്തിലൂടെ ബിന്ദു പണിക്കരുടെ മകൾ കല്യാണി അഭിനയലോകത്തേക്ക് ചുവടുവയ്ക്കുന്നു. മോഹൻലാലും ജോഷിയും ഒരിടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് റമ്പാൻ. മോഹൻലാലിൻറെ മകളുടെ വേഷത്തിലാണ് കല്യാണി എത്തുന്നതെന്ന് സൂചനകളുണ്ട്.

മോഹൻലാലും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് റമ്പാൻ. ആക്ഷൻ പായ്ക്ക് ആയ ചിത്രം 2024 പകുതിയോടെ ചിത്രീകരണംറിപ്പോർട്ടുകൾ പറയുന്നു. ഒക്ടോബർ 29ന് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കി. തോക്കും ചുറ്റികയുമായി മോഹൻലാൽ നിൽക്കുന്നതായി മോഷൻ പോസ്റ്ററിൽ കാണാം. 2025ൽ വിഷു/ഈസ്റ്റർ സമയത്ത് ‘റമ്പാൻ’ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പോസ്റ്ററിൽ പറയുന്നത്.

‘മലയ്ക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിലാണ് മോഹൻലാൽ അടുത്തതായി അഭിനയിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2024 ജനുവരി 25ന് ഒന്നിലധികം ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും.”ജോഷി സാർ സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് ജോസ്, ഐൻസ്റ്റിൻ സാക്ക് പോൾ, ശൈലേഷ് ആർ. സിംഗ് എന്നിവർ നിർമ്മിക്കുന്ന എന്റെ വരാനിരിക്കുന്ന സിനിമ റമ്പാൻ അനാച്ഛാദനം ചെയ്യുന്നതിൽ സന്തോഷമുണ്ട്! നിങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു’- മോഹൻലാൽ കുറിക്കുന്നു.

അതേസമയം, മലയാളികൾക്ക് ചിരിപടർത്തുന്ന നിമിഷങ്ങൾ സമ്മാനിച്ച നടിയാണ് ബിന്ദു പണിക്കർ. വെള്ളിത്തിരയിലെ അഭിനയത്തിന് പുറമെ ടിക് ടോക്കിലും സാന്നിധ്യമറിയിച്ച ബിന്ദു പണിക്കർ മകൾക്കൊപ്പം ചേർന്ന് ചെയ്ത ചിരി വിഡിയോകൾ ശ്രദ്ധേയമായിരുന്നു. ബിന്ദു പണിക്കരുടെ മകളെന്നതിലുപരി നർത്തകിയായാണ് കല്യാണി അറിയപ്പെടുന്നത്. ലണ്ടനിൽ ഉപരിപഠനത്തിന് പോയ കല്യാണി ഇനി സിനിമയിൽ സജീവമാകുകയാണ്.

READ ALSO: “മുംബൈയുടെ തെരുവുകളിൽ പഴമയുടെ ഈ ഓട്ടം ഇനിയില്ല”; ഹൃദയസ്പർശിയായ വിടപറച്ചിൽ നൽകി ആനന്ദ് മഹീന്ദ്ര

തേവര കോളേജിൽ ഡിഗ്രി പൂർത്തിയാക്കിയ ശേഷമാണ് കല്യാണി പുറത്തേക്ക് പോയത്. നൃത്തത്തിൽ സജീവമാണെങ്കിലും അഭിനയത്തിലേക്ക് ഉടനൊന്നുമില്ലെന്നായിരുന്നു ഏതാനും നാൾമുമ്പ് കല്യാണി പറഞ്ഞിരുന്നത്. മുൻപും നൃത്തവേദികളിലൂടെ ശ്രദ്ധേയയായ അന്നയ്‌ക്കൊപ്പം കല്യാണി നൃത്തം ചെയ്യുന്ന വിഡിയോകൾ ശ്രദ്ധേയമായിരുന്നു.

Story highlights- bindhu panicker daughter kalyani movie debut