“സമയോചിത ഇടപെടലിൽ ജീവൻ തിരിച്ചു കിട്ടി”; പതിനേഴുകാരന് രക്ഷകനായി വളർത്തുനായ!!
വളർത്തുമൃഗങ്ങളോട് ഭേദിക്കാനാകാത്ത വിധം ആത്മബന്ധം പുലർത്തുന്നവർ ധാരാളമാണ്. പലപ്പോഴും മാനസിക സംഘർഷം കുറയ്ക്കാനും ഒറ്റപ്പെടലിൽ നിന്നും രക്ഷനേടാനും പലപ്പോഴും വളർത്തുമൃഗങ്ങൾ സഹായകരമാകാറുണ്ട്. നിങ്ങൾക്ക് ഒരു വളർത്തുമൃഗമുണ്ടെങ്കിൽ, അവയുടെ നിരുപാധികമായ സ്നേഹത്തെക്കുറിച്ച് തീർച്ചയായും അറിയാമായിരിക്കും. ഇപ്പോഴിതാ, വളരെ അവസരോചിതമായ പ്രവർത്തനത്തിലൂടെ കൈയടി നേടിയിരിക്കുകയാണ് ഒരു നായ. (Dog alerted sleeping owners and save their 17 year old son suffers stroke)
ചിലപ്പോൾ വിശ്വസിക്കാനാത്ത കാര്യങ്ങൾ കാണിച്ച് നമ്മളെയെല്ലാം അത്ഭുതപ്പെടുത്തും അവ. സമയോചിത ഇടപെടലിലൂടെ പതിനേഴുകാരന് രക്ഷകനായിരിക്കുകയാണ് ഒരു വളർത്തുനായ. ഉറങ്ങാൻ പോകുന്നതിനിടെയാണ് 17കാരനായ ഗബ്രിയേലിന് ശരീരം തളരുന്നതുപോലെ പോലെ തോന്നിയത്. സ്ട്രോക്ക് ആയിരുന്നു. ഇതെല്ലാം കണ്ട് തൊട്ടടുത്ത് ഗബ്രിയേലിന്റെ വളർത്തുനായ അക്സെൽ ഉണ്ടായിരുന്നു. അപകടം മനസിലാക്കിയ നായ ഉടൻതന്നെ ഗബ്രിയേലിന്റെ മാതാപിതാക്കളുടെ മുറിയിലേക്ക് ഓടി അവരെ തട്ടിയുണർത്താൻ ശ്രമിച്ചു.
Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു
മാതാപിതാക്കളെയും കൊണ്ട് നായ ഗബ്രിയേലിന്റെ മുറിയിലേക്ക് എത്തി. അക്സെൽ വാതിലിനുപുറത്ത് അനങ്ങാതെ കിടന്നതോടെ ദമ്പതികൾ മുറിക്കകത്ത് കടന്നു. ഈ സമയമായപ്പോഴേക്കും ഗബ്രിയേലിന്റെ വലതുവശം തളർന്നിരുന്നു. വ്യക്തമായി സംസാരിക്കാനായില്ല. പെട്ടെന്നുതന്നെ അവർ ഗബ്രിയേലിനെ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ആശുപത്രിയിൽ എത്തിക്കാൻ വൈകിയിരുന്നെങ്കിൽ ഗബ്രിയേലിന്റെ അവസ്ഥ ഇതിലും മോശമായിപ്പോയേനെയെന്ന് ന്യൂറോ സർജൻ പറഞ്ഞു.
Story Highlights: Dog alerted sleeping owners and save their 17 year old son suffers stroke