സ്റ്റേഷൻ ഇനി കൊച്ചി രാജാവിന്റെ പേരിൽ അറിയപ്പെടും; എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് പുതിയ പേര്!!
പുതിയ പേരുമായി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ. കൊച്ചി രാജാവായിരുന്ന രാജർഷി രാമവർമന്റെ പേര് നൽകണമെന്ന് പ്രമേയം പാസാക്കി കൊച്ചി കോർപ്പറേഷൻ. രാജ്യഭക്തിയുള്ളത് കൊണ്ടല്ല ഈ തീരുമാനമെടുത്തത്. രാജ്യസ്വത്ത് വിറ്റ് വികസനം കൊണ്ടുവന്ന രാജാവാണ് രാജർഷി രാമവർമനിന്നു മേയർ എം അനിൽകുമാർ പറഞ്ഞു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് രാജർഷി രാമവർമന്റെ പേരു നൽകണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോടും ഇന്ത്യൻ റെയിൽവേയോടും ആവശ്യപ്പെടാനാണ് കൊച്ചി കോർപറേഷൻ്റെ തീരുമാനം. (Ernakulam south railway station renaming)
ഷൊർണൂർ മുതൽ എറണാകുളം വരെ റെയിൽവേ പാത നിർമിക്കുക എന്നതിന് പിന്നിൽ രാജർഷി രാമവർമ്മയുടെ ദീർഘകാലത്തെ പ്രയത്നമുണ്ട്. അങ്ങനെ ഒരാളുടെ പേര് നേരത്തെ വരേണ്ടതായിരുന്നു. അതുകൊണ്ടാണ് എറണാകുളം സൗത്ത് സ്റ്റേഷന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് നഗരസഭ ആവശ്യപ്പെടുന്നത്. ഇത് രാജഭരണത്തോടുള്ള അനാവശ്യമായ ഭക്തിയല്ലെന്നും മേയർ വ്യക്തമാക്കി.
Read also: ആപ്പിലാക്കുന്ന ലോൺ ആപ്പുകൾ; അറിഞ്ഞിരിക്കണം ഈ കെണി
കൊച്ചി കോർപറേഷനിൽ കഴിഞ്ഞദിവസം ചേർന്ന കൗൺസിൽ യോഗത്തിലാണ് എറണാകുളം സൗത്ത് സ്റ്റേഷന് കൊച്ചി രാജാവായിരുന്ന രാജർഷി രാമവർമന്റെ പേര് ഇടണമെന്ന പ്രമേയം മുന്നോട്ടുവെച്ചത്.ഷൊർണൂർ മുതൽ എറണാകുളം വരെയുള്ള റെയിൽവേ നിർമാണം യാഥാർഥ്യമാക്കിയത് രാജർഷി രാമവർമൻ രാജാവാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചി കോർപറേഷൻ പേരുമാറ്റം നിർദേശിച്ചിരിക്കുന്നത്.
Story Highlights: Ernakulam south railway station renaming