വില രണ്ട് ലക്ഷം രൂപ, അച്ഛന് വില്‍പ്പനയ്ക്ക്, ആവശ്യക്കാർ ബെല്ലടിക്കുക; വൈറലായി മകളുടെ നോട്ടീസ്
കുഞ്ഞുങ്ങളുടെ കുസൃതികൾ ചിപ്പോഴൊക്കെ നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യാറുണ്ട്. കുഞ്ഞുങ്ങളെ വഴക്ക് പറയുന്നതും എതിർക്കുന്നതും അവർക്കത്ര ഇഷ്ടമല്ലാത്ത കാര്യമാണ്. അങ്ങനെ അച്ഛനുമായി അഭിപ്രായ വ്യത്യാസം വന്ന മകൾ ചെയ്തതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. അച്ഛന് വില്‍പ്പനയ്ക്ക്, രണ്ട് ലക്ഷം രൂപ, കൂടുതല്‍ അറിയേണ്ടവര്‍ ബെല്‍ അടിക്കുക മകൾ പേപ്പറിൽ കുറിച്ചത്. (father for sale the price is two lakhs)
A minor disagreement and 8-year-old decided to put up a Father For Sale notice out of our apartment door.
— Melanchoholic (@Malavtweets) October 2, 2023
Methinks I am not valued enough. 😞 pic.twitter.com/Epavc6gBis
വാതിലിലെ കമ്പികള്‍ക്കിടയിലാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതി മകൾ വെച്ചത്. അച്ഛന് തന്നെയാണ് എട്ട് വയസുകാരി മകളുടെ ഈ നോട്ടീസ് ട്വിറ്ററില്‍ പങ്കുവെച്ചത്. അച്ഛനുമായിട്ടുണ്ടായ ചെറിയ അഭിപ്രായ വ്യത്യസ്തമാണ് ഇങ്ങനെ ചെയ്യാൻ മകളെ പ്രേരിപ്പിച്ചത്. എനിക്ക് വേണ്ടത്ര മൂല്യമില്ലെന്ന് തോന്നുന്നു എന്ന ക്യാപ്ഷനോടെയാണ് ഈ ഫോട്ടോ പിതാവ് പങ്കുവെച്ചത്.
Read Also: ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ നായകനായി മമ്മൂട്ടി; എത്തുന്നത് പൊലീസ് വേഷത്തിൽ
നോട്ടീസ് എഴുതുന്നതിന് മുന്‍പ് അവള് എന്നോട് മാസശമ്പളം ചോദിച്ച് മനസിലാക്കിയെന്നും ഒടുവിൽ അവൾ ഈ തുകയില്‍ ഉറച്ചു എന്നാണ് കമന്റായി പിതാവ് പ്രതികരിച്ചത്.
Story highlights – father for sale the price is two lakhs