നിറം രൂപത്തിലും മാറ്റം; 400 മില്യണ്‍ ഡോളർ ചെലവ്, എയര്‍ ഇന്ത്യയുടെ പുത്തന്‍ ചിത്രങ്ങള്‍ പുറത്ത്
നിറത്തിലും രൂപത്തിലും ലോഗോയിലും മാറ്റം വരുത്തി എയര്‍ ഇന്ത്യ. ഫ്രാന്‍സിലെ ടുലൂസിലാണ് പുത്തന്‍ എയര്‍ബസ് ഒരുങ്ങുന്നത്. ഈ വര്‍ഷം ആദ്യമാണ് റീബ്രാന്‍ഡിങ് വിവരങ്ങള്‍ എയര്‍ ഇന്ത്യ പുറത്തുവിട്ടത്. ഡിസംബറോടെ എ350 ഇന്ത്യയിലെത്തുമെന്നും എയര്‍ലൈന്‍ സമൂഹമാധ്യമമായ ‘എക്സി’ല്‍ വ്യക്തമാക്കി. (First look of Air India planes after logo – design change)
400 മില്യണ്‍ ഡോളർ ചെലവിലാണ് രൂപമാറ്റം നടത്തിയത്. ‘ദ വിസ്ത’ എന്നാണ് എയര്‍ ഇന്ത്യയുടെ പുതിയ ലോഗോ. ഫ്യൂച്ചര്‍ ബ്രാന്‍ഡാണ് ലോഗോ രൂപകല്പന ചെയ്തത്. കടുത്ത ചുവപ്പിനും കടുത്ത പര്പ്പിളിനുമൊപ്പം സ്വര്‍ണ വര്‍ണവും ചേര്‍ന്നതാണ് പുതിയ മാറ്റം. കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തില് നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള ചക്രവും എയര്‍ ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്.
Read Also: ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ നായകനായി മമ്മൂട്ടി; എത്തുന്നത് പൊലീസ് വേഷത്തിൽ
ലോകമെങ്ങുമുള്ള യാത്രക്കാരുടെ പ്രിയപ്പെട്ട എയര്‍ലൈനാക്കി എയര്‍ ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്നും രാജ്യത്തിന്റെ അഭിമാനം ആഗോളതലത്തില്‍ ഉയര്‍ത്തുമെന്നും എയര്‍ ഇന്ത്യ സിഇഒ കാംപ്ബെല്‍ വില്‍സണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 2025 ഓടെ എയര്‍ ഇന്ത്യയ്ക്ക് പുത്തന്‍ ലോഗോ വരുമെന്നായിരുന്നു കമ്പനി നേരത്തെ പറഞ്ഞിരുന്നത്.
Story highlights – First look of Air India planes after logo – design change