രാജ്യാന്തര ചലച്ചിത്രേമേളയിൽ മലയാളത്തിളക്കം; മികച്ച നടനുള്ള പുരസ്കാരം മല്ലപ്പള്ളി സ്വദേശി ജിബുവിന്!
ബാഴ്സലോണ ഇന്റർനാഷണൽ ഫിലിം ഫെസ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം കരസ്ഥമാക്കി തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ ജിബു ജോർജ്. മലയാളിയായ രജത് മോഹൻ സംവിധാനം ചെയ്ത “ദി വീൽ” എന്ന ഇംഗ്ലീഷ് ചിത്രത്തത്തിലെ അഭിനയത്തിനാണ് ജിബുവിന് പുരസ്കാരം. ആയിരത്തിൽ പരം ചിത്രങ്ങളുടെ ഇടയിൽ നിന്നാണ് ‘ദി വീൽ’ പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ബെസ്ററ് ആക്ടർ കാറ്റഗറിയിൽ അവസാന റൗണ്ട് വരെയെത്തിയത് അഞ്ചു പേർ, ഒടുവിൽ വിജയം ജിബുവിനു സ്വന്തം. മികച്ച നടൻ കൂടാതെ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ‘ദി വീൽ’ സ്വന്തമാക്കി. (Gibu George wins Best Actor award at Barcelona International Film Festival)
സിംഗപ്പൂരിലെ വൈവിധ്യമാർന്ന സാംസ്കാരിക അന്തരീക്ഷത്തിൽ നിഴലിടുന്ന ഏകാന്തതയും അന്യവല്കരണവുമാണ് ചിത്രത്തിന്റെ പ്രമേയം. ആഴമായ ബന്ധങ്ങൾ തിരയേണ്ടി വരുന്ന ആധുനിക ജീവിതത്തിന്റെ വെല്ലുവിളികളും ചിത്രത്തിൽ പരാമർശിക്കുന്നുണ്ട്.
Read Also: ഇത് ബഹിരാകാശത്ത് വളർന്ന ‘സിന്നിയ’ പുഷ്പം- അമ്പരപ്പിക്കുന്ന ഫോട്ടോ പങ്കുവെച്ച് നാസ
സിംഗപ്പൂരിൽ സ്ഥിരതാമസക്കാരനായ ജിബു, ഐ ടി മേഖലയിലാണ് ജോലി നോക്കിയിരുന്നത്. അവതരണ മേഖലയിൽ നിന്നും നാടകത്തിലേക്കും പിന്നീട് സിനമയിലേക്കുമായിരുന്നു ജിബുവിന്റെ യാത്ര.
മലയാളത്തിലെ ‘ഗ്രഹണം’ ആയിരുന്നു ജിബുവിന്റെ ആദ്യത്തെ ചിത്രം. ഉണ്ണി കെ ആർ സംവിധാനം ചെയ്യുന്ന തൻറെ ഏറ്റവും പുതിയ ചിത്രം ‘ഓങ്കാറ’ യിൽ നെഗറ്റീവ് പശ്ചാത്തലത്തിലുള്ള കഥാപാത്രവും ഷിബു ആറ്റിങ്ങൽ ചിത്രമായ ‘ഇവിടെ ഒരാൾ’ ളിൽ നായകനായും ജിബുവിനെ കാണാം. മലയാള സിനിമയിൽ ഒരു പിടി നല്ല കഥാപാത്രങ്ങൾ ചെയ്യാനാകണമെന്നാണ് ജിബുവിൻറെ ആഗ്രഹം.
Story highlights: Gibu George wins Best Actor award at Barcelona International Film Festival