ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരാകുന്നു
നടൻ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരാകുന്നു. നവരാത്രി വേളയിൽ അഷ്ടമി ദിനത്തിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ഗോവിന്ദ് പത്മസൂര്യ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവയ്ക്കുകയായിരുന്നു.
‘ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇതു നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിർദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെ ആണ് ചേർത്തുപിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊർജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവെപ്പിൽ നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ..’.
അഭിനയരംഗത്ത് നിന്നുമാണ് ഇരുവരും. ബാലതാരമായി സിനിമയിലെത്തിയ ഗോപിക അനിൽ ഒറ്റ പരമ്പരയിലൂടെ ജനപ്രിയയ്യായി മാറി. മലയാളി പ്രേക്ഷാകരുടെ ഇഷ്ടം സിനിമയിലൂടെയും അവതരണത്തിലൂടെയും സ്വന്തമാക്കിയ ആളാണ് ഗോവിന്ദ് പത്മസൂര്യ.
Story highlights- govind padmasoorya and gopika anil got engaged