ഹാലോവീൻ ആഘോഷിച്ച് ആനയും ഹിപ്പോപ്പൊട്ടാമസും; ചില ചിരി കാഴ്ചകൾ

October 24, 2023

ഹാലോവീൻ ആഘോഷങ്ങൾ സജീവമായിരിക്കുകയാണ്. പരമ്പരാഗതമായി ഹാലോവീൻ ആഘോഷങ്ങൾക്ക് അലങ്കാരങ്ങളായി ഉപയോഗിക്കുന്നത് മത്തങ്ങയാണ്. ഇപ്പോഴിതാ, ഒരു രസകരമായ ഹാലോവീൻ കാഴ്ച ശ്രദ്ധേയമാകുകയാണ്. യുഎസിലെ സിൻസിനാറ്റി മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്ന മൃഗങ്ങൾക്ക് മത്തങ്ങകൾ നൽകിയാണ് ഇത്തവണ ആഘോഷം കൊഴുപ്പിച്ചത്. മത്തങ്ങകൾ ലഭിച്ചതോടെ മൃഗങ്ങൾ ഉത്സവ മൂഡിലായി.

മൃഗശാലയിലെ ജീവനക്കാർ വെള്ളത്തിലിറങ്ങിയ ഹിപ്പോപ്പൊട്ടാമസിന് കൂറ്റൻ മത്തങ്ങകൾ നൽകുന്ന ഒരു വിഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഹിപ്പോകൾ ആ മതങ്ങളുമായി കളിക്കുന്ന കാഴ്ച തന്നെ രസകരമാണ്. നിരവധി കാഴ്ചക്കാർ ഈ രസകരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ മൃഗശാലയിൽ എത്തിയിരുന്നു.

Read also: ഹൃദയസ്പര്‍ശിയായ പാട്ടുകളെഴുതിയ ബഹുമുഖ പ്രതിഭ; ഇന്ന് മുല്ലനേഴിയുടെ പന്ത്രണ്ടാം സ്മൃതിദിനം

ആനകൾക്ക് മത്തങ്ങാ കൊടുക്കുന്ന വിഡിയോയും മൃഗശാല ജീവനക്കാർ പോസ്റ്റ് ചെയ്തിരുന്നു. ആനകൾ തുമ്പിക്കൈയുടെ സഹായത്തോടെ മത്തങ്ങകൾ ഭക്ഷിക്കുന്നതിന് മുമ്പ് കാലുകൊണ്ട് ചതച്ചെടുക്കുന്നത് കാണാം. എന്തായാലും ഹാലോവീൻ ഉത്സവം നിറപ്പകിട്ടാർന്നതായിരിക്കുകയാണ്.

Story highlights- halloween celebration of animals