പേടിക്കാൻ റെഡിയാണോ? എങ്കിൽ പോകാം, ഇന്ത്യയിലെ ഉപേക്ഷിക്കപ്പെട്ട ഈ സ്ഥലങ്ങളിലേക്ക്..
ചില സ്ഥലങ്ങൾ വല്ലാതെ ഭയപ്പെടുത്തുന്ന കഥകൾ നിറഞ്ഞതാണ്. ഇവിടെ പോകുന്നതും ഒരു രാത്രി കഴിയുന്നതുമൊക്കെ അതിസാഹസിതയായി കണക്കാക്കാറുമുണ്ട്. ഇന്ത്യയിൽ അങ്ങനെ അവിശ്വസനീയ കഥകളും പ്രേതകഥകളുമൊക്കെ നിറഞ്ഞ് ഉപേക്ഷിക്കപ്പെട്ട ഒട്ടേറെ സ്ഥലങ്ങളുണ്ട്. രാജസ്ഥാനിലെ ഭംഗർ കോട്ട, വൃന്ദാവൻ സിറ്റി, രാമോജി റാവു ഫിലിം സിറ്റി ഇവയൊക്കെ ഇത്തരത്തിൽ അസാധാരണത്വം കൊണ്ട് ശ്രദ്ധിക്കപ്പെട്ടതാണ്.
പ്രസിദ്ധമായ രാമോജി ഫിലിം സിറ്റിയിൽ ഇത്തരം അനുഭവങ്ങൾക്ക് സാക്ഷിയായ ഒട്ടേറെ പേരുണ്ട്. സിനിമ പ്രവർത്തകർ പോലും ഇതിൽപെടും. സ്ത്രീകൾക്കാണ് ഇത്തരത്തിൽ കൂടുതലും അനുഭവങ്ങളുണ്ടായിട്ടുള്ളത്. ഷൂട്ടിങ്ങിനു തയ്യാറെടുക്കുമ്പോൾ കണ്ണാടിയിൽ അസാധാരണമായ ചില കാഴ്ചകൾ തെളിയുക, ലോക്ക് ചെയ്ത മുറിയിൽ നിറയെ സാധനങ്ങൾ വലിച്ച് വാരി ഇടുക എന്നതൊക്കെയാണ് സ്ഥിരമായി കാണുന്ന കാഴ്ചകൾ. എത്രത്തോളം സത്യമാണ് ഇതെന്നത് ഇന്നും ദുരൂഹമാണ്.
രാജസ്ഥാനിലെ ഭംഗർ കോട്ട ഇത്തരത്തിൽ പ്രേതകഥകൾ നിറഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണ്. മാൻ സിംഗ് നിർമിച്ച ഈ കോട്ടയിലേക്ക് അതിസാഹസികരായവർ മാത്രമേ പകൽ സമയത്ത് പോലും എത്താറുള്ളു. പണ്ട് യുദ്ധകാലത്ത് കൊല്ലപ്പെട്ട പട്ടാളക്കാരുടെ ആത്മാക്കൾ ഇവിടെ ഉണ്ടെന്നാണ് സമീപവാസികൾ വിശ്വസിക്കുന്നത്.
പൂനൈയിലുള്ള ശനിവാർ വാഡ എന്ന കോട്ട പക്ഷെ സഞ്ചാരികളെക്കൊണ്ട് സമ്പന്നമാണ്. അതും പൂർണ ചന്ദ്രനുള്ള ദിവസങ്ങളിൽ മാത്രം. കാരണം ഈ ദിവസങ്ങളിൽ ഒരു രാജകുമാരന്റെ അലർച്ച ഇവിടെ കേൾക്കാമെന്നാണ് പറയപ്പെടുന്നത്. ഈ ശബ്ദങ്ങൾ കേൾക്കാനായി മാത്രം ആളുകൾ ഈ സ്ഥലത്ത് വന്നെത്താറുണ്ട്.
ഡൽഹിയിലുള്ള കൈലാസ് എന്ന വീട് ഇങ്ങനെ പ്രേതവിശ്വസങ്ങൾ നിറഞ്ഞതാണ്. പ്രായമായ ദമ്പതികൾ ഈ വീട്ടിൽ കൊല ചെയ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ആരും പകൽ സമയത്ത് പോലും ഇങ്ങോട്ടേക്ക് എത്താറില്ല. അലർച്ചയും പൊട്ടിച്ചിരിയും തുടങ്ങി അസാധാരണത്വം നിറഞ്ഞതാണ് ഈ വീടുമായി ബന്ധപ്പെട്ട കഥകൾ.
Read also: “രോഗികളുടെ എണ്ണം ഉയര്‍ന്ന നിരക്കില്‍”; ഡെങ്കിപ്പേടിയില്‍ കേരളം!!
മീററ്റിലെ ജി പി ബ്ലോക്ക് എന്ന പൊളിഞ്ഞ കെട്ടിടം, താനെയിലെ വൃന്ദാവൻ സൊസൈറ്റി, കർണാടകയിലെ കൽപ്പിള്ളി സെമിത്തേരി, രാജസ്ഥാനിലെ കുൽദാർ ഗ്രാമം തുടങ്ങി പ്രേതകഥകൾ നിറഞ്ഞതും ഉപേക്ഷിക്കപ്പെട്ടതുമായ ഒട്ടേറെ സ്ഥലങ്ങൾ വേറെയുമുണ്ട്.
Story highlights- haunted places in india