ജപ്പാൻ ഗ്രാമത്തിൽ 20 വർഷത്തിനിടെ ആദ്യ കൺമണി; കുഞ്ഞിന്റെ ജനനം ആഘോഷമാക്കി ഗ്രാമവാസികൾ!!
ഒരു കുഞ്ഞിന്റെ ജനനം ഒരു കുടുംബത്തിന് ഏറെ സന്തോഷകരമായ വാർത്തയാണ്. ഓരോ പുതിയ ജീവനും ലോകത്തിനുള്ള വിലയേറിയ സമ്മാനവും. ഇത് ഹൃദയങ്ങളിൽ അതിരുകളില്ലാത്ത സന്തോഷവും പ്രതീക്ഷയും നിറയ്ക്കുന്നു. എന്നാൽ ജപ്പാനിൽ, ഈ നിമിഷം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. (Japanese village celebrates birth of 1st child in 20yrs)
കാരണം ജപ്പാനിൽ ജനനനിരക്ക് കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒസാക്കയുടെ വടക്കുള്ള ഇച്ചിനോ ഗ്രാമത്തിലുള്ളവർ കുറാനോസുകെ കാറ്റോ എന്ന കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കുകയാണ് ഗ്രാമം.
വെറും 53 താമസക്കാരാണ് ഈ കുഞ്ഞ് ഗ്രാമത്തിൽ ഉള്ളത്. അവിടെ കഴിഞ്ഞ 20 വർഷത്തിനിടെ ജനിച്ച ആദ്യ കുഞ്ഞാണ് കുറാനുസുകോ കാടോ. ഗ്രാമത്തിലുള്ളവർ അവനുവേണ്ടി കവിതകൾ വരെ എഴുതി. തോഷിക്കിയും റൈയുമാണ് കുറാനുസുകോയുടെ മാതാപിതാക്കൾ.
Read also: കുപ്പിവള നൽകി കളക്ടർ; അവകാശ രേഖയ്ക്കൊപ്പം വളയും പുത്തൻ വസ്ത്രങ്ങളും നൽകി ദിവ്യ എസ് അയ്യർ
ഏതാനും വർഷങ്ങൾക്കു മുൻപാണ് പട്ടണത്തിൽനിന്ന് ഇവർ ഇച്ചിനോയിലെത്തിയത്. എന്നാൽ കുഞ്ഞിനെ ഓർത്ത് ഇവർക്ക് ആശങ്കയുണ്ട്. തങ്ങളുടെ കുട്ടിക്ക് സമപ്രായക്കാരായ കൂട്ടുകാരെ ലഭിക്കുമോയെന്ന ആശങ്കയാണ് ഇവർക്ക്.
ജപ്പാനിലെ 32 ശതമാനം പുരുഷന്മാരും 24 ശതമാനം സ്ത്രീകളും വിവാഹിതരല്ലെന്നാണ് സർക്കാർ കണക്ക്. 1970-കളിലെ അപേക്ഷിച്ച് പകുതി വിവാഹങ്ങൾ മാത്രമാണ് സമീപവർഷങ്ങളിൽ ജപ്പാനിൽ നടക്കുന്നത്. 2022-ൽ എട്ടുലക്ഷത്തിൽത്താഴെ കുട്ടികൾമാത്രമാണ് ജപ്പാനിൽ ജനിച്ചത്.
Story highlights – Japanese village celebrates birth of 1st child in 20yrs