നീല നിലവേ, നിനവിൻ അഴകേ..- ഈണത്തിൽ മലയാള ഗാനമാലപിച്ച് ടാൻസാനിയൻ സഹോദരങ്ങൾ

October 20, 2023

ഇൻസ്റ്റാഗ്രാം റീലുകളിലൂടെ ശ്രദ്ധനേടിയ ടാൻസാനിയൻ താരങ്ങളാണ് കിലി പോളും സഹോദരി നീമ പോളും. പരമ്പരാഗത വേഷങ്ങൾ അണിഞ്ഞ് ഹിറ്റ ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തും ചുവടുവെച്ചുമൊക്കെ ആണ് ഇവരുടെ തുടക്കം. ബോളിവുഡ് ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തതോടെയാണ് ഇരുവരും ലോകശ്രദ്ധനേടിയത്. ഒട്ടേറെ ആരാധകർ ഇപ്പോൾ ഇന്ത്യയിൽ കിലി പോളിനും നീമയ്ക്കുമുണ്ട്. മൻ കീ ബാത്തിൽ ഇരുവരെയും കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, മലയാളത്തിലെ ഹിറ്റ് ഗാനം ആലപിക്കുകയാണ് ഇരുവരും.

ആർഡിഎക്‌സ് എന്ന ചിത്രത്തിലെ നീല നിലവേ എന്ന ഗാനമാണ് ഇരുവരും ചേർന്ന് പാടുന്നത്. പരമ്പരാഗത വേഷങ്ങൾ അണിഞ്ഞ് ഹിറ്റ് ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തും ചുവടുവെച്ചുമൊക്കെ ആണ് ഇവരുടെ തുടക്കം. ബോളിവുഡ് ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തതോടെയാണ് ഇരുവരും ലോകശ്രദ്ധനേടിയത്. ഒട്ടേറെ ആരാധകർ ഇപ്പോൾ ഇന്ത്യയിൽ കിലി പോളിനും നീമയ്ക്കുമുണ്ട്.

Read also: ‘ആറ് മാസം മുന്‍പ് നഷ്ടപെട്ട ആഭരണം മാലിന്യത്തിൽ, തിരികെ ഏൽപ്പിച്ച് ഹരിത കർമ്മ സേനാംഗം”; അഭിനന്ദവുമായി മന്ത്രി എംബി രാജേഷ്

അതേസമയം, റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ ദേശീയ ഗാനം ആലപിക്കുകയും മുതിർന്ന ഗായിക ലതാ മങ്കേഷ്‌കറിന്റെ മരണശേഷം അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തതിനായിരുന്നു ജനപ്രിയ റീൽസ് ഉപയോക്താക്കളായ കിലി പോളിനെയും നീമ പോളിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചത്. തന്റെ ‘മൻ കീ ബാത്ത്’ പരിപാടിയുടെ 86-ാമത് എഡിഷനിലാണ് ടാൻസാനിയൻ സഹോദരങ്ങളെ കുറിച്ച് അദ്ദേഹം പരാമർശം നടത്തിയത്.അടുത്തിടെ കിലി പോളിനെ ടാൻസാനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ആദരിച്ചിരുന്നു.

Story highlights- kili paul and neema paul malayalam musical video