ഞങ്ങളുടെ എല്ലാമെല്ലാമായിരുന്ന അമ്മ പോയി; വേർപാട് പങ്കുവെച്ച് ലക്ഷ്മി ഗോപാലസ്വാമി

മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രിയാണ് ലക്ഷ്മി ഗോപാലസ്വാമി. ഇപ്പോഴിതാ, ‘അമ്മ ഉമാ ഗോപാലസ്വാമിയുടെ വിയോഗം പങ്കുവയ്ക്കുകയാണ് നടി ഇൻസ്റ്റാഗ്രാം പേജിലൂടെ. ‘ഞങ്ങൾ ഞങ്ങളുടെ അമ്മയെ നഷ്ടമായ വിവരം അതീവ ദുഖത്തോടെ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്.ഞങ്ങളുടെ എല്ലാമെല്ലമായിരുന്നു ‘അമ്മ’- ലക്ഷ്മി ഗോപാലസ്വാമി കുറിക്കുന്നു. അഭിനയലോകത്തെ സഹപ്രവർത്തകർ അമ്മയ്ക്ക് ആദരാജ്ഞലികൾ അറിയിച്ചിട്ടുണ്ട്.
കർണാടിക് സംഗീതത്തിൽ പ്രാവീണ്യമുള്ള ആളായിരുന്നു ഉമ ഗോപാലസ്വാമി. അമ്മയാണ് ലക്ഷ്മിയെ കലാലോകത്തേക്ക് നടത്തിച്ചത്. നൃത്തവേദിയിലും അഭിനയ നിമിഷങ്ങളിലുമെല്ലാം ലക്ഷ്മിക്ക് കൂട്ടായി എത്തിയിരുന്നത് അമ്മയായിരുന്നു. കന്നഡ കുടുംബത്തിലെ അംഗമാണ് നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി.
മികച്ച ഭരതനാട്യം നർത്തകിയും നടിയുമായ ലക്ഷ്മി ഗോപാലസ്വാമി അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നായികയായി അഭിനയിച്ച ലക്ഷ്മി മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിരുന്നു.
കൊച്ചു കൊച്ചു സന്തോഷങ്ങൾ, പരദേശി, കീർത്തിചക്ര തുടങ്ങിയവയാണ് ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ച ചിത്രങ്ങൾ. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മുൻനിര താരങ്ങൾക്കൊപ്പമെല്ലാം ലക്ഷ്മി ഗോപാലസ്വാമി വേഷമിട്ടിട്ടുണ്ട്.
Story highlights- lakshmi gopalaswami about her mother’s demise