ലിയോ’ ബ്ലോക്ക്ബസ്റ്റർ തന്നെ!- മികച്ച അഭിപ്രായം നേടി വിജയ് ചിത്രം
ഒട്ടേറെ തടസ്സങ്ങൾ മറികടന്ന്, റിലീസിന് മുമ്പുതന്നെ സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റ് സൃഷ്ടിച്ച നടൻ വിജയുടെ ലിയോ, 900 ഓളം സ്‌ക്രീനുകളിൽ പ്രീമിയർ ചെയ്തിരിക്കുകയാണ്. വിജയ്‌യുടെ ‘ലിയോ’ ഇന്ന് ഒക്ടോബർ 19 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്തു. ദളപതി വിജയ്യുടെ ചിത്രത്തിനായുള്ള ആവേശം അതിന്റെ ഉച്ചസ്ഥായിയിലാണ്. വിവിധ നഗരങ്ങളിൽ ഉടനീളമുള്ള നിരവധി ആരാധകർ അതിരാവിലെ ഫസ്റ്റ് ഷോകൾക്കായി പോയിരുന്നു. പലരും തിയേറ്ററുകളിൽ പുലർച്ചെ നാല് മണിക്ക് തന്നെ ‘ലിയോ’ കണ്ടു. പ്രേക്ഷകർ തിയേറ്ററുകളിൽ നൃത്തം ചെയ്യുകയും ആഹ്ലാദിക്കുകയും ആർപ്പുവിളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്യുമ്പോൾ ചിത്രത്തിനായുള്ള ആരാധകരുടെ ആവേശം ഉയർന്നതാണെന്ന് സൂചിപ്പിക്കുന്നു.
ദളപതി വിജയ്‌യുടെയും സംവിധായകൻ ലോകേഷ് കനകരാജിന്റെയും ‘ലിയോ’ ഒക്‌ടോബർ 19 ന് തിയേറ്ററുകളിൽ ഗംഭീരമായ റിലീസായിരുന്നു. തിരുവനന്തപുരത്ത് 4 മണി ഷോയിൽ തിയേറ്ററുകൾക്കുള്ളിൽ നൃത്തം ചെയ്താണ് ആരാധകർ ചിത്രം ആഘോഷിച്ചത്. മലയാളത്തിലെ പ്രമുഖ നിര്‍മാതാക്കളായ ശ്രീ ഗോകുലം മൂവിസാണ് ലിയോയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ലോകേഷ് കനകരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറാണ് ലിയോ. രത്‌ന കുമാറും ദീരജ് വൈത്തിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം പ്രഖ്യാപിച്ചത് മുതൽ വാർത്തകളിൽ ഇടം നേടിയിരുന്നു. സഞ്ജയ് ദത്ത്, തൃഷ, അർജുൻ സർജ, മിഷ്‌കിൻ, ഗൗതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ലിയോയുടെ സംഗീതം അനിരുദ്ധ് രവിചന്ദറാണ്.
Read also: ഇന്ന് ലോക മുട്ട ദിനം; ആളത്ര നിസ്സാരനല്ല, ഒരു ദിവസം എത്ര മുട്ട കഴിക്കാം?
14 വര്‍ഷങ്ങള്‍ക്കു ശേഷം വിജയ്ക്കൊപ്പം നായികയായി തൃഷ എത്തുന്നു എന്നതാണ് പ്രധാന സവിശേഷത. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നീ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിർമിച്ചിരിക്കുന്നത്.
Story highlights- leo first show response