ലാപ്ടോപ്പ് വാങ്ങി നൽകിയില്ല; സ്വന്തമായി ലാപ്ടോപ്പ് നിർമ്മിച്ച് കൊച്ചുകുട്ടി!!
കുട്ടികൾ കൗതുകമുള്ളവരാണ്. എന്തിനെകുറിച്ചറിയാനും അവർക്ക് ജിജ്ഞാസ കാണും. പരിമിതകളില്ലാത്ത സർഗ്ഗശേഷിയുള്ളവരുമാണ് അവർ. അത്തരം ഇരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ആന്റി ലാപ്ടോപ്പ് കൊടുക്കാൻ നിഷേധിച്ചതിന് സ്വന്തമായി കളിപ്പാട്ട ലാപ്ടോപ്പ് നിർമ്മിച്ചിരിക്കുകയാണ് കൊച്ചുകുട്ടി. നേഹ എന്ന യൂസറാണ് എക്സിൽ ചിത്രത്തോടൊപ്പം ഇത് പങ്കുവെച്ചത്.
‘എന്റെ നീസ് ഞാൻ ഉപയോഗിക്കുന്ന ലാപ്ടോപ്പ് ചോദിച്ചു. ഞാൻ കൊടുത്തില്ല. അതുകൊണ്ട് മൂന്ന് മണിക്കൂർ ചെലവഴിച്ച് അവൾ സ്വന്തമായി നിർമ്മിച്ച ലാപ്ടോപ്പാണിത്’. എന്ന അടികുറിപ്പോടെയാണ് നേഹ ചിത്രങ്ങൾ പങ്കുവെച്ചത്.
My niece asked for my laptop and i said no so she spent 3 hours making her own laptop😭 pic.twitter.com/Bb7EK7BN97
— Neha (@LadyPeraltaa) October 1, 2023
read Also: മുളയിൽ തീർത്ത പ്രകൃതിദത്ത പൈപ്പ്; നാഗാലാൻഡ് ജനതയുടെ വേറിട്ട ഐഡിയ!
ആദ്യ ചിത്രം ലാപ്ടോപ്പിന്റെ രൂപത്തിൽ ഒരു കാർഡ്ബോർഡ് കട്ട്ഔട്ട് ആണ്. കീകളും, ലൈക്ക്, റൈറ്റ്, സെലക്ട് തുടങ്ങിയ മറ്റ് ഫീച്ചറുകളും അടങ്ങിയതാണ് കാർഡ് ബോർഡ് കട്ട്. രണ്ടാമത്തെ ചിത്രം, കൊച്ചു പെൺകുട്ടി തന്റെ പുതിയ ‘ലാപ്ടോപ്പിൽ’ ജോലി ചെയ്യുന്നതാണ്.
അപ്ലോഡ് ചെയ്തതുമുതൽ, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ചിത്രങ്ങൾ 241 കെ വ്യൂസ് നേടുകയും ചെയ്തു. പെൺകുട്ടിയുടെ സർഗ്ഗാത്മകതയെ ആളുകൾ പ്രശംസിക്കുകയും ചെയ്തു. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ എത്തിയത്.
Story Highlights: Little Girl Makes Her Own Laptop After She Was Denied A Real One