“ഇതൊരു സർപ്രൈസ് ഹിറ്റ്”; പ്രേക്ഷക പ്രീതി നേടി ‘ലിറ്റിൽ മിസ്സ് റാവുത്തർ’.
നവാഗതനായ വിഷ്ണു ദേവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ലിറ്റിൽ മിസ്സ് റാവുത്തർ’ പ്രദർശനത്തിനെത്തി മികച്ച പ്രതികരണം നേടി മുന്നേറുന്നു. ഒക്ടോബർ 12നു ചിത്രം തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന്റെ ഗാനങ്ങളും പ്രോമോകളും വ്യത്യസ്ത രീതിയിൽ ഒരുക്കിയത് പ്രേക്ഷകർക്കിടയിൽ ലിറ്റിൽ മിസ്സ് റാവുത്തറിനെ വേറിട്ട് നിർത്തിയിരുന്നു. പുതുമ നിറഞ്ഞ ഒരു പ്രണയകഥ പറയുന്ന ചിത്രമെന്ന രീതിയിലാണ് പ്രേക്ഷകരുടെ അഭിപ്രായം. യുവപ്രേക്ഷകരുടെ മികച്ച പിന്തുണയോടെ കേരളത്തിന് പുറമെ ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ പ്രദർശനശാലകളിൽ ഹൗസ് ഫുൾ ഷോയാണ് ചിത്രത്തിന് ലഭിക്കുന്നത്. വന്‍താരനിരയുടെ അകമ്പടി ഇല്ലാതെയും അതിമനോഹരമായ ചിത്രങ്ങള്‍ ഒരുക്കാം എന്നതിന്റെ ഉത്തമോദാഹരണം കൂടിയാണ് ലിറ്റില്‍ മിസ് റാവുത്തര്‍. (‘little miss rawther’ movie review)
ഗൗരി കിഷൻ നൈന റാവുത്തർ എന്ന നായികാ വേഷത്തിലെത്തുന്ന ചിത്രത്തിൽ ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ഷെർഷായാണ് നായകനായി എത്തുന്നത്. ഷെർഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. നൈന റാവുത്തറിന്റെയും അഭിജിത്തിന്റെയും ഹൃദയഹാരിയായ പ്രണയകഥ. ഒരു റൊമാന്റിക് എന്റര്ടെയ്നർ ജോണറിൽ ഒരുങ്ങിയ ചിത്രം കോളേജ് വിദ്യാർത്ഥികളായ പ്രേക്ഷകർക്കു അവരുടെ ജീവിതവുമായി കണക്ട് ചെയ്യാനാകുമെന്നും അഭിപ്രായമുണ്ട്. പ്രണയ ചിത്രങ്ങളെ നെഞ്ചോട് ചേര്‍ക്കുന്നവര്‍ക്ക് ആഘോഷിക്കാനുള്ളതെല്ലാം ചിത്രം നല്കുന്നു.
മ്യൂസിക്കൽ സെൻസേഷൻ ഗോവിന്ദ് വസന്ത ഒരുക്കിയ പത്തോളം ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മാധ്യമങ്ങളിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് മലയാള സിനിമയിൽ ഇത്രത്തോളം റൊമാന്റിക് ഹിറ്റ് ഗാനങ്ങൾ ഒരു സിനിമയിൽ ഒരുങ്ങുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്.
Read also: ആപ്പിലാക്കുന്ന ലോൺ ആപ്പുകൾ; അറിഞ്ഞിരിക്കണം ഈ കെണി
എസ് ഒർജിനൽസിന്റെ ബാനറിൽ ശ്രുജൻ യാരബോലുവും സാദിഖ് ഷായ്ക്കുമാണ് ലിറ്റിൽ മിസ്സ് റാവുത്തർ നിർമ്മിച്ചിരിക്കുന്നത്. നവീനും സുധിനുമാണ് കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. എഡിറ്റർ സംഗീത് പ്രതാപ്, ഛായാഗ്രാഹണം – ലൂക്ക് ജോസ്, പ്രൊഡക്ഷൻ കണ്ട്രോളർ – വിജയ് ജി എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രവീൺ പ്രഭാറാം, സംഗീതം – ഗോവിന്ദ് വസന്ത, ഗാനരചന – അൻവർ അലി, അസോസിയേറ്റ് ഡയറക്ടർ – സിജോ ആൻഡ്രൂസ്, ആർട്ട് – മഹേഷ് ശ്രീധർ
കോസ്റ്റും – തരുണ്യ വി കെ, മേക്കപ്പ് – ജയൻ പൂങ്കുളം, വി എഫ് എക്സ് – വിഎഫ്എക്സ് മീഡിയ, സൗണ്ട് ഡിസൈൻ – കെ സി സിദ്ധാർഥൻ, ശങ്കരൻ എ എസ്, സൗണ്ട് മിക്സിങ് – വിഷ്ണു സുജാതൻ, കളറിസ്റ്റ് – ബിലാൽ റഷീദ്, സ്റ്റിൽസ് – ശാലു പേയാട്, നന്ദു, റിചാർഡ് ആന്റണി, പബ്ലിസിറ്റി ഡിസൈൻ – യെല്ലോ ടൂത്ത്, മേക്കിങ് വീഡിയോ – അജിത് തോമസ്, ലിറിക്കൽ വീഡിയോ – അർഫാൻ നുജും, പി ആർ & മാർക്കറ്റിങ് – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
Story Highlights: ‘little miss rawther’ movie review