‘ഹീ ഈസ് കമ്മിംഗ് ബാക്ക്; എമ്പുരാന്‍’ അപ്‌ഡേറ്റ് എത്തി, പ്രതീക്ഷയോടെ ആരാധകർ!!

October 1, 2023

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻ ലാൽ ചിത്രം എമ്പുരാന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് എത്തി. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ അഞ്ചിന്‌ ആരംഭിക്കുമെന്നാണ് പുതിയ വിവരം. രോമാഞ്ചം കൊള്ളിക്കുന്ന ഒരു ലോഞ്ചിങ് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോ പുറത്ത് വിട്ട് പതിനാല് മിനിട്ടുകള്‍ കഴിയുമ്പോഴേക്കും വ്യൂവേഴ്‌സിന്റെ എണ്ണം കൂടുകയാണ്. (Makers drop launch video of Mohanlal starrer)

പികെ രാംദാസിന്റെ ആരാണ് സ്റ്റീഫന്‍ നെടുംപള്ളി എന്ന ആവേശം നിറയ്ക്കുന്ന ചോദ്യം അവശേഷിപ്പിച്ചിട്ടാണ് ലൂസിഫര്‍ അവസാനിപ്പിച്ചത്. ലോഞ്ചിങ് വീഡിയോയില്‍ ആ ചോദ്യം ഒരിക്കല്‍ കൂടെ ഊന്നി ചോദിച്ചുകൊണ്ട്. അതിനുള്ള ഉത്തരം തിരഞ്ഞുകൊണ്ടുമാണ് 2 മിനിട്ട് 34 സെക്കന്റ് ദൈര്‍ഘ്യമുള്ള ലോഞ്ചിങ് വീഡിയോ പുറത്തുവിട്ടിരിയ്ക്കുന്നത്. വീഡിയോയുടെ അവസാനമാണ് അബ്രഹാം ഖുറേഷി അബ്രഹാം എന്ന് പറഞ്ഞ് മോഹന്‍ലാലിന്റെ മാസ് എന്‍ട്രി. അതാണ് പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കുന്നത്.

Read also: പത്താം ക്ലാസ് പാസായി 38 വർഷത്തിന് ശേഷം പിയുസി പരീക്ഷ എഴുതി ബെംഗളൂരു ഓട്ടോ ഡ്രൈവർ!

ആശിര്‍വാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മ്മിക്കുന്നത്. അതുകൊണ്ട് തന്നെ ലൂസിഫറിനേക്കാള്‍ ഗംഭീരമായിരിക്കും എമ്പുരാന്‍ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മുരളീഗോപിയുടേതാണ് തിരക്കഥ. മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാന്‍.’ ബോക്‌സ്ഓഫീസില്‍ വന്‍വിജയം കാഴ്ച്ചവെച്ച ചിത്രത്തില്‍ ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയി, ടൊവിനോ, സായ്കുമാര്‍, ഷാജോണ്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരന്നത്.

Story Highlights: L2E-Empuraan: Makers drop launch video of Mohanlal starrer