മിമിക്രിയും ഡാൻസും അനുകരണവുമൊക്കെ ഒരുപോലെ ഭദ്രമാണ് ഈ കുഞ്ഞു കൈകളിൽ; കോഴിയമ്മയുടെ കഥപറഞ്ഞ് താരമായ കുഞ്ഞുമിടുക്കിയുടെ വേറിട്ട കഴിവുകൾ

October 25, 2023

കൗതുകമുണർത്തുന്ന നിരവധി കാഴ്ചകൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമാകാറുണ്ട്. പ്രത്യേകിച്ച് കൊച്ചു കുട്ടികളുടേത്. അടുത്തിടെ കോഴിയമ്മയുടെ കഥപറഞ്ഞ് ശ്രദ്ധനേടിയ മിടുക്കിയാണ് മാളൂട്ടി. വളരെ വേറിട്ട രീതിയിൽ മനോഹരമായ ഒരു കുഞ്ഞുകഥ അവതരിപ്പിക്കുകയായിരുന്നു മാളൂട്ടി. ഒട്ടേറെ അഭിനന്ദനങ്ങൾ മാളൂട്ടിയെ തേടിയെത്തി. മാത്രമല്ല, ധാരാളം അഭിമുഖങ്ങളും മാളൂട്ടി നൽകിയിരുന്നു. ഇപ്പോഴിതാ, ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്കിലും വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ഈ കുഞ്ഞു മിടുക്കി.

ഇത്തവണ കഥ മാത്രമല്ല, മിമിക്രിയും നൃത്തവും അനുകരണവുമെല്ലാം ഉണ്ട്. സ്റ്റാർ മാജിക് വേദിയിലെ എല്ലാവരുടെയും സ്നേഹലാളനങ്ങൾ ഏറ്റുവാങ്ങിയാണ് മാളൂട്ടി വേദിയിൽ നിറഞ്ഞത്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് മാളൂട്ടി ശ്രദ്ധേയയായത്. എന്തായാലും സ്റ്റാർ മാജിക് വേദിയിലെ ഈ കുഞ്ഞു മിടുക്കിയുടെ പ്രകടനവും വളരെയേറെ ശ്രദ്ധേയമാകുകയാണ്.

Read also: ‘ആറ് മാസം മുന്‍പ് നഷ്ടപെട്ട ആഭരണം മാലിന്യത്തിൽ, തിരികെ ഏൽപ്പിച്ച് ഹരിത കർമ്മ സേനാംഗം”; അഭിനന്ദവുമായി മന്ത്രി എംബി രാജേഷ്

രസകരമായ ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കികഴിഞ്ഞതാണ്. കളിയും ചിരിയും തമാശകളും സർപ്രൈസുകളുമൊക്കെയായി കാഴ്ചക്കാർക്ക് വ്യത്യസ്തമായ അനുഭവമാണ് ഓരോ തവണയും ഈ വേദി സമ്മാനിക്കുന്നത്. ചിരിയുടെ സുന്ദര നിമിഷങ്ങൾ സമ്മാനിക്കുന്ന സ്റ്റാർ മാജിക്കിൽ ഇത്തവണ ഈ കുഞ്ഞുമോൾ കൂടി എത്തിയത് വേദിയെ കൂടുതൽ അനുഗ്രഹീതമാക്കി.

Story highlights- malootty in star magic