മമ്മൂട്ടിക്ക് ആദരവുമായി ഓസ്‌ട്രേലിയ; സ്റ്റാമ്പ് പുറത്തിറക്കി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് സമിതി

October 17, 2023

നടൻ മമ്മൂട്ടിക്ക് ഓസ്‌ട്രേലിയൻ ദേശീയ പാർലമെന്റിൽ ആദരവ്. കാൻബറയിൽ ഓസ്‌ട്രേലിയൻ ദേശീയ പാർലമെറ്റിൽ ‘പാർലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ’ ആയിരുന്നു ആദരവിന് ആഭിമുഖ്യം വഹിച്ചത്. ഇതിന്റെ ഭാഗമായി മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ പുറത്തിറക്കി. ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹകരണത്തോടെ സ്റ്റാമ്പുകൾ പുറത്തിറക്കുന്നതിന്റെ ഉദ്‌ഘാടനവും പാർലമെന്റ് ഹൗസ് ഹാളിൽ നടന്നു.

ആദ്യ സ്റ്റാമ്പ് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മന്‍പ്രീത് വോറയ്ക്കു കൈമാറി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയുടെ പ്രതിനിധിയും പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഡോ ആന്‍ഡ്രൂ ചാള്‍ട്ടന്‍ എം.പി പ്രകാശനം ചെയ്തു. ചടങ്ങിന് ആശംസകളറിയിച്ചികൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആന്‍ഡ്രൂ ചാള്‍ട്ടന്‍ വായിച്ചു.

Read Also: ബുർജ് ഖലീഫയെ പിന്നിലാക്കാൻ ജിദ്ദ ടവർ; ലോകത്തിലെ ഉയരം ഏറ്റവും കൂടിയ കെട്ടിടത്തിന്റെ നിർമാണം പുനരാരംഭിച്ച് സൗദി

ഇന്ത്യൻ സാംസ്കാരികതയുടെ മുഖമായി മമ്മൂട്ടിയെ ഓസ്‌ട്രേലിയ കാണുന്നതായി ഡോ. ആൻഡ്രൂ ചാൾട്ടൻ എം പി വ്യക്തമാക്കി.മമ്മൂട്ടിയെ ആദരിക്കുകവഴി ഇന്ത്യയുടെ മഹത്തായ സാംസ്കാരികതയെ ആണ് തങ്ങൾ ആദരിക്കുന്നതെന്നും അദ്ദേഹം പങ്കുവെച്ചു. അതേസമയം, ഓസ്ട്രേലിയന്‍ തപാല്‍ വകുപ്പിന്റെ പേഴ്‌സണലൈസ്ഡ് വിഭാഗത്തിലൂടെ പുറത്തിറക്കുന്ന സ്റ്റാമ്പുകള്‍ ഇന്ന് മുതല്‍ വിപണിയിലെത്തും.

Story highlights- mammootty gets honoured from australian parliament