‘മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി’ എന്നപേരിൽ പ്രചരിച്ച് ചിത്രം; സത്യാവസ്ഥ ഇതാണ്!

October 27, 2023

പ്രായത്തെ വെല്ലുന്ന അഭിനയ മികവുകൊണ്ടുതന്നെ ചലച്ചിത്രലോകത്ത് ശ്രദ്ധേയനാണ് മമ്മൂട്ടി. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളെയും മമ്മൂട്ടി എന്ന മഹാനടന്‍ പരിപൂര്‍ണതയിലെത്തിക്കുന്നു. വീരവും രൗദ്രവും പ്രണയവും ഹാസ്യവും എന്നുതുടങ്ങുന്ന എല്ലാ ഭാവരസങ്ങളും ആവാഹിച്ചെടുത്ത് കഥപാത്രത്തിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നു മഹാനടന്‍. അതുകൊണ്ടുതന്നെയാണ് ദേശത്തിന്റേയും ഭാഷയുടേയും അതിരുകള്‍ കടന്നും മമ്മൂട്ടി എന്ന നടന്‍ ശ്രദ്ധേയനായത്.( mammootty’s photoshoped image )

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത് മമ്മൂട്ടിയുടെ ഒരു ചിത്രമാണ്. മേക്കപ്പില്ലാത്ത മമ്മൂട്ടി എന്നപേരിലാണ് ചിത്രം പ്രചരിക്കുന്നത്. കഴുത്തിലും മുഖത്തും ചുളിവും നരയുമായി വല്ലാത്തൊരു രൂപത്തിലുള്ള ചിത്രം പെട്ടെന്നാണ് വൈറലായത്. ഇപ്പോഴിതാ, ആ ചിത്രത്തിന്റെ സത്യാവസ്ഥ പങ്കുവയ്ക്കുകയാണ് മമ്മൂട്ടിയുടെ ആരാധകനും മമ്മൂട്ടി ഫാൻസ്‌ അസോസിയേഷൻ പ്രസിഡന്റും അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്ന റോബർട്ട് കുര്യാക്കോസ്.

‘ഒരുപാട്പേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവ്വനത്തിന് ചുളിവും നരയും നൽകിയ ഡിജിറ്റൽ തിരക്കഥയുടെ വഴി: കാലത്തിന് തോൽപ്പിക്കാനായില്ല, പിന്നെ അല്ലേ ഫോട്ടോഷോപ്പിന്’- എന്ന ക്യാപ്ഷനൊപ്പമാണ് റോബർട്ട് കുര്യാക്കോസ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ജീവിതത്തിൽ ഒറ്റപെട്ടുപോകുമ്പോൾ എന്ന് തുടങ്ങുന്ന ഒരു ദീർഘമായ കുറിപ്പിനൊപ്പമാണ് മമ്മൂട്ടിയുടെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രം പ്രചരിക്കപ്പെട്ടത്.

Story highlights- mammootty’s photoshoped image