പത്താം വയസിൽ ട്രെൻഡ് സെറ്റർ; സോഷ്യൽ മീഡിയയിൽ ആരാധകനിര, ഫാഷൻ വീക്കുകളിലെ താരം!!

October 4, 2023

പത്താം വയസിൽ ഫാഷൻ ഐക്കൺ. സോഷ്യൽ മീഡിയയിൽ വൻ ആരാധകനിര! ആരെക്കുറിച്ചാണെന്നല്ലേ? അമേരിക്കയിലെ മിയാമിയിൽ നിന്നുള്ള ടേയ്ലൻ ബി​ഗ്സ്. വൻകിട ഫാഷൻ ബ്രാൻഡുകളെടയടക്കം മുഖമായി മാറിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. ഇതിനകം തന്നെ പതിനഞ്ചോളം ഫാഷൻ വീക്കുകളിൽ ഈ പത്തുവയസുകാരി പങ്കെടുത്തിട്ടുണ്ട്. ( meet 10 year old fashion influencer taylen biggs)

പാരീസ് ഫാഷൻ വീക്കിൽ ബാൽമെയ്ൻ ഷോയിൽ അതിശയിപ്പിക്കുന്ന ചുവടുകളോടെ എത്തിയ ടേയ്ലന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഫ്രഞ്ച് ലേബലായ ബാൽമെയ്ന്റെ വെള്ള ജാക്കറ്റ്-സ്കർട്ട് കോംബോയിലാണ് ടേയ്ലൻ എത്തിയത്. കറുത്ത നിറത്തിലുള്ള ബൂട്ടും വിന്റേജ് സ്റ്റൈൽ സൺ​ഗ്ലാസും അണിഞ്ഞെത്തിയ ടേയ്ലൻ ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

Read also: ആപ്പിലാക്കുന്ന ലോൺ ആപ്പുകൾ; അറിഞ്ഞിരിക്കണം ഈ കെണി

ഫാഷൻ മേഖലയാണ് ഈ കൊച്ചുമിടുക്കിയ്ക്ക് ഏറെ ഇഷ്ടം. ഇതിനായി ടേയ്ലനെ സഹായിക്കാൻ അച്ഛനായ ജോഷ് ബി​ഗ്സും ഒപ്പമുണ്ട്. കൺസ്ട്രക്ഷൻ കോൺട്രാക്റ്റർ ജോലി ഉപേക്ഷിച്ചാണ് ജോഷ് മുഴുവൻസമയം മകൾക്കൊപ്പം നിൽക്കാൻ തീരുമാനിച്ചത്. പതിനെട്ടുമാസം പ്രായമുള്ളപ്പോഴാണ് ടേയ്ലൻ ആദ്യമായി മോഡലിങ് ചെയ്യുന്നത്. അമ്മയാണ് ടേയ്ലന്റെ ചിത്രങ്ങൾ സമൂഹികമാധ്യമത്തിൽ പങ്കുവെക്കുന്നത്.

Story Highlights: meet 10 year old fashion influencer taylen biggs