ആസ്‌തി 1.55 ലക്ഷം കോടി രൂപ; ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയ്ക്ക് പ്രായം 73

October 17, 2023

ഇന്ത്യയുടെ ആഗോളതലത്തിലുള്ള വളർച്ചയ്ക്ക് മുതൽക്കൂട്ടായ നിരവധി വനിതാരത്നങ്ങളുണ്ട്. കായികരംഗത്തും, സാമ്പത്തിക രംഗത്തും, ശാസ്ത്രരംഗത്തുമൊക്കെ ഇന്ത്യൻ വനിതകൾ നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്. എന്നാൽ, പലപ്പോഴും ചർച്ച ചെയ്യപ്പെടാത്ത ഒന്നാണ് ധനികരുടെ പട്ടികയിലെ സ്ത്രീസാന്നിധ്യം. ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയെ അറിയാമോ? സാവിത്രി ജിൻഡാലിലാണ് ഈ പദവി നേടിയിരിക്കുന്നു ഇന്ത്യൻ വനിത. ഉരുക്ക് വ്യവസായി ലക്ഷ്മി നിവാസ് മിത്തലിനെ മറികടന്ന് രാജ്യത്തെ ഏഴാമത്തെ ധനികയായും ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയായും സാവിത്രി മാറിയിരിക്കുകയാണ്.

നിലവിൽ, 18.2 ബില്യൺ ഡോളറാണ് ലക്ഷ്മി മിത്തലിന്റെ ആസ്തി. ഒപി ജിൻഡാൽ ഗ്രൂപ്പിന്റെ ചെയർപേഴ്‌സണായി സേവനമനുഷ്ഠിക്കുന്ന സാവിത്രി ജിൻഡാൽ ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയാണ്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യക്തികളിൽ ലക്ഷ്മി നിവാസ് മിത്തലിനെ പിന്തള്ളി ഏഴാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇവർ.

ബ്ലൂംബെർഗ് സർവേ പ്രകാരം, സാവിത്രി ജിൻഡാലിന്റെ ആസ്തി കഴിഞ്ഞ വർഷം 4.8 ബില്യൺ ഡോളർ വർദ്ധിച്ച് 18.7 ബില്യൺ ഡോളറിലെത്തി, മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 35% വളർച്ചയാണ് ഇത്. ആഗോളതലത്തിൽ, ഈ നേട്ടം അവരെ 82-ാം റാങ്കിലെത്തിച്ചു.അതായത്,ആസ്‌തി 1.55 ലക്ഷം കോടി രൂപയാണ്.

Read also:‘ആറ് മാസം മുന്‍പ് നഷ്ടപെട്ട ആഭരണം മാലിന്യത്തിൽ, തിരികെ ഏൽപ്പിച്ച് ഹരിത കർമ്മ സേനാംഗം”; അഭിനന്ദവുമായി മന്ത്രി എംബി രാജേഷ്

അതേസമയം, മിത്തൽ ഗ്രൂപ്പിന്റെ സിഇഒ ലക്ഷ്മി മിത്തലിന്റെ ആസ്തി 17.2 ബില്യൺ ഡോളറാണ്. ആഗോള റാങ്കിംഗിൽ 98-ാം സ്ഥാനവും ഇന്ത്യയിൽ പത്താം റാങ്കും നേടിയിരിക്കുകയാണ് ഇവർ. മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി തുടരുന്നു. തൊട്ടുപിന്നാലെ ഗൗതം അദാനിയാണുള്ളത്. പട്ടികയിലെ മറ്റ് ശ്രദ്ധേയരായ വ്യക്തികളിൽ ശിവ് നാടാർ, അസിം പ്രേംജി, ഷാപൂർ പല്ലോൻജി മിസ്ത്രി എന്നിവരും ഉൾപ്പെടുന്നു.

Story highlights- Meet India’s wealthiest woman savithri jindal