സ്ത്രീകൾക്കായി സാനിറ്ററി പാഡ് ബ്രാൻഡ്; ‘FEMI9’- നുമായി നയൻ‌താര

October 25, 2023

കഴിഞ്ഞ ഏതാനും ദിവസങ്ങളായി നയൻതാരയാണ് പ്രധാന ചർച്ചാവിഷയം. ജവാൻ 100 കോടി കടന്നതിനൊപ്പമാണ് ബിസിനസ് രംഗത്തേക്ക് ചുവടുവെച്ച വിശേഷം നടി പങ്കുവെച്ചത്. അതേസമയത്താണ് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയതും. സ്വന്തം കോസ്മെറ്റിക് ബ്രാൻഡ് അവതരിപ്പിച്ചാണ് നയനതാര ശ്രദ്ധേയയായത്. നയൻതാരയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്ന ബ്രാൻഡിന് ‘9 സ്കിൻ’ എന്ന് പേരിട്ടു. അതിന്റെ പരസ്യവും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

9സ്കിൻ ഒരു സൗന്ദര്യവർദ്ധക ഉൽപ്പന്നമാണ്. അതിൽ സെറമുകളും ക്രീമുകളും ഉണ്ട്. നയൻ തന്റെ ബ്യൂട്ടി ബ്രാൻഡ് അവതരിപ്പിക്കാൻ വളരെക്കാലമായി ശ്രമിക്കുകയായിരുന്നു. വാർത്തകൾ അനുസരിച്ച് ഈ ബ്രാൻഡിലേക്ക് ധാരാളം ഇൻവെസ്റ്റ്മെന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇപ്പോഴിതാ, സ്ത്രീകൾക്കായി സാനിറ്ററി പാഡിന്റെ മറ്റൊരു ബ്രാൻഡ് അവതരിപ്പിച്ചിരിക്കുകയാണ് നയൻതാര. FEMI9 എന്നാണ് ബ്രാൻഡിന്റെ പേര്.

വിജയദശമി ദിനത്തിലാണ് നയൻ‌താര തന്റെ പുത്തൻ സംരംഭം പങ്കുവെച്ചത്. അതേസമയം,  നേരത്തെ, ഡെർമറ്റോളജിസ്റ്റ് ഡോ.റെനിത രാജനുമായി ചേർന്ന് നടി ലിപ്ബാം കമ്പനി ആരംഭിച്ചിരുന്നു.

Read also: ‘ആറ് മാസം മുന്‍പ് നഷ്ടപെട്ട ആഭരണം മാലിന്യത്തിൽ, തിരികെ ഏൽപ്പിച്ച് ഹരിത കർമ്മ സേനാംഗം”; അഭിനന്ദവുമായി മന്ത്രി എംബി രാജേഷ്

“ഇന്ന്, ആറ് വർഷത്തെ അശ്രാന്ത പരിശ്രമവും സ്നേഹവും വെളിപ്പെടുത്തുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. പ്രകൃതിയും ആധുനിക ശാസ്ത്രവും നാനോയുടെ പിന്തുണയുള്ള സൂത്രവാക്യങ്ങൾ ഉപയോഗിച്ച് അതുല്യമായ ഉൽപ്പന്നങ്ങൾ ക്യൂറേറ്റ് ചെയ്യാൻ ഞങ്ങൾ ഞങ്ങളുടെ ഹൃദയം പകർന്നു. സാങ്കേതികവിദ്യയും നിങ്ങളുടെ സ്വയം പരിചരണ ദിനചര്യകൾ ഉയർത്താൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഈ സ്വയം പ്രണയ യാത്രയിൽ ഞങ്ങളോടൊപ്പം ചേരൂ, ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മത്തിന് ഹലോ പറയൂ! ‘- സ്കിൻ കെയർ പ്രൊഡക്ടിന്റെ വിശേഷം നയൻ‌താര പങ്കുവെച്ചത് ഇങ്ങനെയാണ്.

Story highlights- nayanthara’s sanitary napkin brand launched