സ്ത്രീകളെ കണ്ടാൽ ഭയന്നോടും; വീടിനുചുറ്റും 15 അടി ഉയരത്തിൽ മതിൽകെട്ടി 55 വർഷമായി ഒറ്റപ്പെട്ട് ജീവിക്കുന്ന 71-കാരൻ
പലതരം ഭയങ്ങൾ കണ്ടിട്ടും വായിച്ചറിഞ്ഞും കേട്ടറിഞ്ഞിട്ടുമൊക്കെ ഉണ്ടാകും. എന്നാൽ സ്ത്രീകളെ ഭയമുള്ള അവസ്ഥയെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ? അങ്ങനൊരു അവസ്ഥയിലാണ് കഴിഞ്ഞ 55 വർഷമായി കാലിറ്റ്‌ക്‌സെ നസാംവിറ്റ എന്ന പുരുഷൻ ജീവിക്കുന്നത്. 55 വർഷമായി ഇയാൾ വീട്ടിൽ ഒറ്റപ്പെട്ട് കഴിയുകയാണ്. 71 കാരനായ ഈ പുരുഷൻ സ്ത്രീകളെ ഭയക്കുന്നു. റുവാണ്ടയിൽ നിന്നുള്ള കാലിറ്റ്‌ക്‌സെ നസാംവിറ്റ, തനിക്ക് 16 വയസ്സുള്ളപ്പോൾ മുതൽ തന്നെ സ്ത്രീകളിൽ നിന്നും ഒളിഞ്ഞു താമസിക്കാൻ തുടങ്ങിയതാണ്. സ്ത്രീകളെ കാണാതിരിക്കാൻ വീടിനു ചുറ്റും വേലി കെട്ടി. അയാൾ വീടിനുള്ളിൽ ഒതുങ്ങി.
സ്ത്രീകൾ തനിക്ക് “ശരിക്കും ഭയമാണെന്നും അതിനാലാണ് താൻ വീട്ടിൽ ഒറ്റപ്പെട്ട് വേലി കെട്ടിയതെന്നും കാലിറ്റ്‌സെ ആഫ്രിക്കൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. കാലിറ്റ്‌സെയുടെ അയൽക്കാരായ സ്ത്രീകൾ പറയുന്നതനുസരിച്ച് കുട്ടിക്കാലം മുതൽ അയാൾ തന്റെ വീട് വിട്ടിറങ്ങുന്നത് കണ്ടിട്ടേയില്ല എന്നാണ്.
വിചിത്രമെന്നു പറയട്ടെ, എതിർലിംഗത്തിലുള്ളവരോടുള്ള ഭയം ഉണ്ടായിരുന്നിട്ടും, കാലിറ്റ്‌ക്‌സിനെ അതിജീവിക്കാൻ സഹായിക്കുന്നത് അയൽക്കാരായ സ്ത്രീകളാണ്. അയാൾക്ക് സ്ത്രീകളെ ഭയമാണെങ്കിലും, ഭക്ഷണവും അയാൾക്ക് ആവശ്യമായ വസ്തുക്കളും ലഭിക്കാൻ സഹായിക്കുന്നത് സ്ത്രീകളാണ്. എല്ലാം എറിഞ്ഞുകൊടുക്കാറാണ് പതിവ്.
സ്ത്രീകൾ കൊടുക്കുന്നത് സ്വീകരിക്കുമെങ്കിലും വീടിനടുത്ത് ഒരു സ്ത്രീയെ കാണുമ്പോഴെല്ലാം, അയാൾ വീടിനുള്ളിലേക്ക് ഓടിക്കയറി പൂട്ടാറുണ്ട്. ഈ 71-കാരൻ ഗൈനോഫോബിയ എന്ന മാനസിക രോഗത്തിന് അടിമയാണെന്ന് വിശ്വസിക്കപ്പെടുന്നു.
Story highlights- old man scared of women