ടച്ച് സ്‌ക്രീനിൽ സ്വയം സ്ക്രോൾ ചെയ്ത് തത്തകളുടെ വിഡിയോ കാണുന്ന ‘സ്മാർട്ട് തത്ത’- വിഡിയോ
അനുകരണത്തിന്റെ കാര്യത്തിൽ അംഗീകരിക്കപ്പെട്ടവയാണ് തത്തകൾ. അതുമാത്രമല്ല, എന്തും പഠിച്ചെടുക്കാനുള്ള കഴിവുണ്ട് എന്ന് തെളിയിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. ആനന്ദ് മഹീന്ദ്രയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഒരു തത്ത അതിന്റെ കൊക്ക് ഉപയോഗിച്ച് ടച്ച്‌സ്‌ക്രീൻ ഉപയോഗിക്കുന്നതായി കാണിക്കുന്ന ഒരു വിഡിയോയാണ് ഇദ്ദേഹം പങ്കിട്ടത്.
“തത്തകൾക്ക് ടച്ച് സ്‌ക്രീനുകളും മറ്റ് തത്തകളെ കാണുന്നത് പോലെയും മനസ്സിലാക്കാൻ കഴിയും. തത്തയെന്ന് പറഞ്ഞാൽ തന്നെ അനുകരണം എന്നാണ്. എന്നാൽ ഈ തത്തയോട് പറയൂ, ഒരിക്കൽ നിങ്ങൾ മനുഷ്യരുടെ ഈ ശീലം അനുകരിക്കാൻ തുടങ്ങിയാൽ, ഈ തരത്തിലുള്ള ‘കൂട്ടിൽ’ നിന്ന് രക്ഷയില്ല!’- സോഷ്യൽ മീഡിയ അഡിക്ഷൻ എന്താണെന്ന് പറയാതെ പറയുകയാണ് ആനന്ദ് മഹീന്ദ്ര.
Parrots can understand touch screens & like watching other parrots. Sound familiar? Well ‘to parrot’ means to imitate. But please tell this parrot that once you begin imitating THIS habit of humans, there’s no escape from a different kind of ‘cage!’ pic.twitter.com/6F7wCuK7jA
— anand mahindra (@anandmahindra) October 17, 2023
Read also: ’10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബസ്സ്റ്റോപ്പ് മോഷണം പോയി’; അന്വേഷണം ആരംഭിച്ച് പൊലീസ്
അടുത്തിടെ ഓൺലൈനിൽ വൈറലായ ഒരു വിഡിയോയിൽ, മൂന്ന് കുരങ്ങുകൾ ഒരു സ്മാർട്ട്‌ഫോണിൽ സോഷ്യൽ മീഡിയയിലൂടെ സ്ക്രോൾ ചെയ്യുന്നത് ശ്രദ്ധേയമായിരുന്നു.ട്വിറ്ററിലൂടെയാണ് വിഡിയോ വൈറലായി മാറിയത്. ഒരാൾ സ്മാർട്ട്‌ഫോൺ ഏതാനും കുരങ്ങുകൾക്ക് നേരെ നീട്ടുമ്പോൾ അവ സോഷ്യൽ മീഡിയയിലൂടെ സ്‌ക്രോൾ ചെയ്യുന്നതായി കാണാം. ഈ കാഴ്ച ഒരേ സമയം അതിശയിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യും. ഏതാനും നാളുകൾക്ക് മുൻപും ഇതേ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.
Story highlights- parrot using touch screen