നാൽപത് വർഷങ്ങൾക്ക് മുൻപ് എന്റെ ജീവിതം വഴിത്തിരിവായ ദിവസം- റഹ്മാൻ

October 22, 2023

ഒരുകാലത്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു റഹ്‌മാൻ. മലയാളത്തിൽ കൂടുതലും സഹതാരമായാണ് തിളങ്ങിയതെങ്കിലും തമിഴിൽ നായക വേഷങ്ങളാണ് ചെയ്തിരുന്നത്. 1980കളായിരുന്നു റഹ്മാന്റെ സജീവ കാലഘട്ടം. ഇപ്പോൾ വീണ്ടും മികച്ച വേഷങ്ങളിൽ സിനിമയിൽ തിരക്കേറുകയാണ് റഹ്‌മാന്‌. സിനിമയ്ക്ക് പുറമെ സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. ഇപ്പോഴിതാ, ജീവിതത്തിൽ വഴിത്തിരിവായ ഒരു സിനിമയുടെ ഓർമ്മ പങ്കുവയ്ക്കുകയാണ് നടൻ. കൂടെവിടെ എന്ന ചിത്രത്തെ കുറിച്ചാണ് നടൻ പങ്കുവയ്ക്കുന്നത്.

‘1983 ഒക്ടോബർ 21..എന്റെ ജീവിതം വഴിത്തിരിവായ ദിവസം. വർഷങ്ങളായുള്ള സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി. സംവിധായകൻ ശ്രീ പി പത്മരാജൻ, നിർമ്മാതാക്കളായ രാജൻ ജോസഫ്, പ്രേം പ്രകാശ്, ഛായാഗ്രാഹകൻ ശ്രീ ഷാജി എൻ കരുണ്, എഡിറ്റർ ശ്രീ എന്നിവർക്ക് ഹൃദയം നിറഞ്ഞ നന്ദി. മധു കൈനകരി, സംഗീതസംവിധായകൻ ശ്രീ ജോൺസൺ, പ്രകാശ് മൂവിറ്റോൺ, അനുഗൃഹീതരായി തോന്നുന്നു. ഒപ്പം ഞാൻ പ്രവർത്തിക്കുകയും സ്‌ക്രീൻ സ്‌പെയ്‌സ് പങ്കിടുകയും ചെയ്‌ത എല്ലാ സംവിധായകർക്കും നിർമ്മാതാക്കൾക്കും അഭിനേതാക്കൾക്കും ഒരു വലിയ നന്ദി. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ മാധ്യമങ്ങൾക്കും നന്ദി, കൂടാതെ ലോകമെമ്പാടുമുള്ള എന്റെ ആരാധകർക്കും പ്രത്യേക നന്ദി’- റഹ്‌മാൻ കുറിക്കുന്നു.

നായകനായി തന്നെയാണ് അദ്ദേഹം രണ്ടാം വരവിൽ ശക്തമായ തിരിച്ചുവരവ് നടത്തുന്നത്. ജയം രവിയുടെ ‘ജന ഗണ മന’, വിശാലിന്റെ ‘തുപ്പരിവാളൻ 2’, ‘ഓപ്പറേഷൻ അരപൈമ’, ‘നാടക മേടൈ’, ‘സർവ്വാധികാരി’ എന്നീ ചിത്രങ്ങളിലും റഹ്‌മാൻ വേഷമിടുന്നുണ്ട്.

Read also: ഇന്ന് ലോക മുട്ട ദിനം; ആളത്ര നിസ്സാരനല്ല, ഒരു ദിവസം എത്ര മുട്ട കഴിക്കാം?

തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട് റഹ്‌മാൻ. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു റഹ്‌മാൻ. മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ ആണ് റഹ്മാന്റെ ഏറ്റവും ശ്രദ്ധേയമായ അടുത്തകാല റിലീസ്.

Story highlights- rahman about koodevide movie