വലിയ ശബ്ദങ്ങളെ ഭയക്കുന്നവർ; എന്താണ് ഫോണോഫോബിയ? അറിയാം
ഉച്ചത്തിലുള്ള ശബ്ദങ്ങളോടുള്ള ഭയമാണ് ഫോണോഫോബിയ. ഫോണോഫോബിയയെ ലിഗിറോഫോബിയ എന്നും വിളിക്കുന്നു. ശബ്ദത്തിന്റെയും ഭയത്തിന്റെയും ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ‘ഫോണോഫോബിയ’എന്ന പേര് ഉത്ഭവിച്ചത്. ഫോണോഫോബിയ ഒരു ശ്രവണ വൈകല്യമല്ല. ഫോണോഫോബിയ ബാധിച്ച ഒരു വ്യക്തിയിൽ പെട്ടെന്നുള്ള ഉച്ചത്തിലുള്ളതും അപ്രതീക്ഷിതവുമായ ശബ്ദം ആംക്സൈറ്റി അറ്റാക്കിന് കാരണമാകും. ഫോണോഫോബിയ ഉള്ള ആളുകൾ പെട്ടെന്ന് അലാറം പോലുള്ള വലിയ ശബ്ദങ്ങൾ ഭയപ്പെടുന്നു. അങ്ങനെയുള്ള ശബ്ദങ്ങൾ പുറപ്പെടുവിപ്പിക്കുന്ന ഉപകാരണങ്ങളും ഭയക്കുന്നു.
നിശബ്ദതയിൽ നിന്നും പെട്ടെന്ന് ഉയർന്ന ശബ്ദം കേൾക്കുന്നതൊക്കെ ഇവരെ ബുദ്ധിമുട്ടിക്കും. പൊതുവെ എല്ലാവരും അത്തരം അവസരങ്ങളിൽ ഒന്ന് ഞെട്ടും. എന്നാൽ ഫോണോഫോബിയ ഉള്ള ആളുകൾ അത്തരമൊരു സംഭവത്തെ ഭയപ്പെടുന്നു എന്നതാണ് പ്രധാന വ്യത്യാസം. മറ്റൊന്ന്, ഒരാൾ ബലൂൺ ഊതി വീർപ്പ്പിക്കുന്നത് കാണുമ്പൊൾ ഫോണോഫോബിയ ഉള്ളവർക്കുണ്ടാകുന്ന അസ്വസ്ഥതയാണ്. അവർക്ക് ബലൂൺ ഒരു പരിധിയിൽ കൂടുതൽ വീർക്കുന്നത് കാണാൻ ഭയമാണ്. മറ്റൊരു ഉദാഹരണം ഒരാൾ ബലൂൺ അതിന്റെ സാധാരണ ശേഷിക്കപ്പുറം ഊതുന്നത് വീക്ഷിക്കുന്നു. ഫോണോഫോബിയ ഉള്ള ഒരാൾക്ക് നിരീക്ഷിക്കാൻ ഇത് പലപ്പോഴും അസ്വസ്ഥതയുണ്ടാക്കുന്ന, ശല്യപ്പെടുത്തുന്ന കാര്യമാണ്, അവർ ബലൂൺ വീര്ക്കുമ്പോൾ പൊട്ടുമെന്നതും അതേത്തുടർന്ന് ഒരു വലിയ ശബ്ദം പ്രതീക്ഷിക്കുകയും ചെയ്യുന്നു.
Read also: കഴിച്ചാൽ എരിഞ്ഞിട്ട് കണ്ണുപോലും കാണാനാകാത്ത അവസ്ഥ; ഇത് ലോകത്തെ ഏറ്റവും എരിവേറിയ മുളക്
മറ്റ് ഉത്കണ്ഠാ രോഗങ്ങളുമായി ഫോണോഫോബിയ നിരവധി ലക്ഷണങ്ങൾ പങ്കിടുന്നു. ഫോണോഫോബിയയുടെ ലക്ഷണങ്ങളിൽ ഇതൊക്കെയാണ് ഉൾപ്പെടുന്നത്. ശബ്ദം കേൾക്കുമ്പോൾ ഓടിപ്പോകാനുള്ള വ്യഗ്രത, ഉച്ചത്തിലുള്ള ശബ്ദങ്ങളോടുള്ള തീവ്രമായ ഭയം, അമിതമായ വിയർപ്പ്, ക്രമരഹിതമായ ഹൃദയമിടിപ്പ്,
ഓക്കാനം അല്ലെങ്കിൽ തലകറക്കം, പാനിക് അറ്റാക്ക്,ബോധക്ഷയം.
Story highlights- symptoms of phonophobia