പുതിയ മെസേജിങ് സംവിധാനം; കിടിലൻ അപ്ഡേറ്റുമായി വാട്സ്ആപ്പ് എത്തുന്നു!!
മെറ്റയുടെ ഇന്‍സ്റ്റന്റ് മെസേജിങ് സേവനമായ വാട്സ്ആപ്പ് പുതിയ മാറ്റങ്ങള്‍ എത്തിക്കുകയാണ്. പുതിയ മറുപടി സംവിധാനം ഒരുക്കുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ ആന്‍ഡ്രോയിഡില്‍ പതിപ്പില്‍ ഈ സേവനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചിത്രങ്ങള്‍, വീഡിയോ, GIF എന്നിവ സ്ക്രീനില്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ മറുപടി കൊടുക്കാന്‍ കഴിയുമെന്നതാണ് വാട്സ്ആപ്പിലെ പുതിയ മാറ്റം.
മെസേജിങ് സംവിധാനത്തിലെ തടസങ്ങള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയമാറ്റം. കൂടാതെ സ്റ്റാറ്റസിന് സമയപരിധി നിര്‍ണയിക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. 24 മണിക്കൂര്‍ എന്ന സമയപരിധി രണ്ടു ആഴ്ച വരെ നീട്ടാവുന്നതാണ് പുതിയ ഓപ്ഷന്. അടുത്തിടെ ടെലഗ്രാമും സമയപരിധി തിരഞ്ഞെടുക്കുന്ന ഓപ്ഷന് അവതരിപ്പിച്ചിരുന്നു.
വാട്സ്ആപ്പിലെ പുതിയ സംവിധാനമായ വാട്സ്ആപ്പ് ചാനലിനും മാറ്റം കൊണ്ടുവരുന്നുണ്ട്. വെരിഫൈഡ് അക്കൗണ്ടുകള്‍ അഥവാ ചാനലുകള്‍ക്ക് നല്‍കിയിരിക്കുന്ന പച്ച ടിക് മാര്‍ക്കിന് പകരം നീല ടിക് മാര്‍ക്ക് നല്‍കാനാണ് മെറ്റ തീരുമാനം. മെറ്റയുടെ ഏകീകൃത സ്വഭാവം വരാനായി ആണ് ഈ മാറ്റം.
Story Highlights: Three new updates will soon be available in WhatsApp