15-ൽ ടൈം ഔട്ട് ആകില്ല; ഇനി ഡീസൽ ഓട്ടോറിക്ഷകൾക്ക് 22 വയസ്സ് വരെ വിലസാം…

October 30, 2023

ഡീസൽ ഓട്ടോറിക്ഷകൾ ഹരിത ഇന്ധനങ്ങളിലേക്ക് മാറ്റാനുള്ള കാലപരിധി 22 വർഷം വരെ നീട്ടി കേരളം. 15 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ ഓട്ടോറിക്ഷകളും നിരോധിക്കണമെന്നതായിരുന്നു 2020 ലെ അറിയിപ്പ്. ഈ നിയമത്തിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. അര ലക്ഷം ഡീസൽ വാഹന ഉടമകൾക്ക് ഉപജീവനത്തിനായി ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ഗതാഗത മന്ത്രിആൻ്റണി രാജു പറയുന്നു. വാഹനങ്ങൾ ഹരിത ഇന്ധനത്തിലേക്ക് മാറ്റുന്നതിനാവശ്യമായ സൗകര്യമില്ല എന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ നടപടി. (Timeline for diesel auto-rickshaws to switch to green fuel extended to 22 years)

15 വർഷത്തിനുമേൽ പഴക്കമുള്ള ഡീസൽ എൻജിൻ ഓട്ടോറിക്ഷകൾ നിരത്തിൽ നിന്ന് നീക്കി മലിനീകരണം തടയാനായിരുന്നു നീക്കം. പൊതുഗതാഗത്തിന്ഉ പയോഗിക്കുന്ന ഓട്ടോറിക്ഷകൾക്കു മാത്രമായിരിക്കും നിയമം ബാധകമാകുക എന്നാണ് സൂചനകൾ.

Read also: ഗർബ കളിക്കിടെ ഹൃദയാഘാതമരണങ്ങൾ; സംഭവിച്ചതെങ്ങനെ, കാരണങ്ങൾ അറിയാം!

മാറ്റങ്ങൾ എന്തെല്ലാം?

നവംബർ മുതൽ എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർമാർക്കും സീറ്റ് ബെൽറ്റ് നിർബന്ധം. ഡ്രൈവറുടെ നിരയിൽ മുൻസീറ്റിൽ യാത്ര ചെയ്യുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണം. സ്വകാര്യ ബസുകൾക്ക് നിരീക്ഷണ ക്യാമറകൾ നിർബന്ധമാക്കും. നിലവിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉള്ള വാഹനങ്ങൾ പരിശോധനക്ക് എത്തുമ്പോൾ ഇവ ഘടിപ്പിച്ചാൽ മതിയാകും.

കേരള ഇലക്ട്രിക് വാഹന നയം അനുസരിച്ച് ഇലക്ട്രിക്ക് കരുത്തിലും, സി.എൻ.ജി, എൽ.പി.ജി തുടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന, മലിനീകരണം ഇല്ലാത്ത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് നിർദ്ദേശം.

Story highlights: Timeline for diesel auto-rikshaws to switch to green fuel extended to 22 years