സോഷ്യൽ മീഡിയയിലെ താരങ്ങളായ ഇരട്ട പെൺകുട്ടികൾ ഇരട്ടകളെ തന്നെ വിവാഹം കഴിച്ചപ്പോൾ- ശ്രദ്ധേയമായ കാഴ്ച

October 24, 2023

ഇരട്ടകുട്ടികളുടെ ജനനം എന്നും കൗതുകം നിറഞ്ഞതാണ്. ഏതാനും നാളുകൾക്ക് മുൻപാണ് അഞ്ചു മിനിറ്റ് വ്യത്യാസത്തിൽ പിറന്ന കുട്ടികളുടെ ജനനം വാർത്തകളിൽ നിറഞ്ഞത്. ഇരട്ടകൾ തുടർച്ചയായി ജനിക്കുന്ന ഗ്രാമങ്ങളുമുണ്ട്. ഒരേപോലെ പിറന്ന രണ്ടുവ്യക്തികൾ എന്ന നിലയിൽ ഇരട്ടകളുടെ വിശേഷങ്ങൾ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിലെ ശ്രദ്ധേയ താരങ്ങളായ ഇരട്ട പെൺകുട്ടികളുടെ വിവാഹ വിശേഷം കൗതുകമൊരുക്കുകയാണ്.

ഇരട്ടകളായ ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും നൃത്തവേദികളിലാണ് താരമായത്. ഇരുവരും താളംപോലും ഒരുപോലെ നിലനിർത്തി അവതരിപ്പിക്കുന്ന വിഡിയോകൾ വളരെയധികം ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, ഇവർ വിവാഹത്തിലും ഇരട്ട കൗതുകം നിലനിർത്തുകയാണ്. ഇരട്ടകളായ സനൂപ് ഹരി, സന്ദീപ് ഹരി എന്നിവരെയാണ് ഇരുവരും വിവാഹം ചെയ്തിരിക്കുന്നത്.

Read also: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിംഗ് ബേദി അന്തരിച്ചു

ഇരുവരുടെയും നൃത്തവിഡിയോകൾ കണ്ടാണ് ഇഷ്ടമായതെന്നും ഒരുവർഷത്തോളം പരിചയമുണ്ടെന്നും വരന്മാർ വിവാഹശേഷം പറഞ്ഞിരുന്നു. ഇരട്ടകളെ തന്നെയായിരുന്നു വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നതെന്നും ഇവർ പറയുന്നു.

Story highlights- twins wedding viral story