നവരാത്രി ആഘോഷങ്ങൾക്കിടയിൽ വെള്ളത്തിനടിയിൽ നിന്നും ഒരു ഗർബ നൃത്തം; അതിശയക്കാഴ്ച

October 20, 2023

അറിവിന്റെയും സംഗീതഞ്ജരുടെയും നർത്തകരുടെയും ഉത്സവദിനങ്ങളാണ് നവരാത്രി. ഒൻപതുദിവസങ്ങളിലും ദേവീക്ഷേത്രങ്ങളിൽ നൃത്തവും സംഗീതവുമൊക്കെ എല്ലാവർഷവും നിറയാറുണ്ട്. ഗർബ നൃത്തവുമായാണ് ഉത്തരേന്ത്യക്കാർ ഈ ആഘോഷനാളുകൾ ഗംഭീരമാക്കുന്നത്. ഇപ്പോഴിതാ, പരമ്പരാഗത ആഘോഷങ്ങൾക്ക് പാരമ്പര്യേതര ട്വിസ്റ്റുമായി തരംഗം സൃഷ്ടിക്കുകയാണ് ഒരു യുവാവ്. ജയദീപ് ഗോഹിൽ എന്ന യുവാവാണ് വേറിട്ടരീതിയിൽ ഗർബ അവതരിപ്പിക്കുന്നത്. ഹൈഡ്രോമാൻ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ ഇദ്ദേഹം വെള്ളത്തിനടിയിൽ ഗർബ ചെയ്യുന്നത് വൈറലായിരിക്കുകയാണ്.

ഭൂമിയിൽ അവതരിപ്പിക്കുന്ന പതിവ് ഗർബ, ദണ്ഡിയ നൃത്തങ്ങളിൽ നിന്ന് ആകർഷകമായ ചുവടുകളുമായി ഗോഹിലിന്റെ അതുല്യമായ കലാവൈഭവം വെള്ളത്തിനടിയിലാണ് വിസ്മയം തീർക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു മാസ്മരിക വിഡിയോയിൽ ചടുലമായ ഗർബ നൃത്തത്തിന്റെ താളം കാണാൻ സാധിക്കും. അതുഭുതകരമെന്നല്ലാതെ മറ്റൊന്നും പറയാനില്ല.

ജയദീപ് ഗോഹിൽ ‘ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ നർത്തകൻ’ എന്ന പദവി അഭിമാനത്തോടെ വഹിക്കുന്ന വ്യക്തിയാണ്. നിരവധി വീഡിയോകളാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്.ഈ വിഡിയോയ്ക്ക് 10 ദശലക്ഷത്തോളം കാഴ്ചകളുണ്ട്. അതേസമയം, ഏതാനും നാളുകൾക്ക് മുൻപ് ഒരാൾ വെള്ളത്തിനടിയിൽ വർക്ക് ഔട്ട് ചെയ്യുന്നത് ശ്രദ്ധേയമായിരുന്നു.

Read also: ‘ആറ് മാസം മുന്‍പ് നഷ്ടപെട്ട ആഭരണം മാലിന്യത്തിൽ, തിരികെ ഏൽപ്പിച്ച് ഹരിത കർമ്മ സേനാംഗം”; അഭിനന്ദവുമായി മന്ത്രി എംബി രാജേഷ്

അരവിന്ദ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ചെന്നൈയിൽ നിന്ന് എത്തിയ ഇദ്ദേഹം ഒരു ഡൈവിംഗ് പരിശീലകനാണ്. കഴിഞ്ഞ 20 വർഷമായി ചെന്നൈ, പുതുച്ചേരി തീരപ്രദേശങ്ങളിൽ ഡൈവിംഗ് പരിശീലിപ്പിക്കുകയാണ്. എല്ലാ സുരക്ഷാ ഉപകരണങ്ങളും ഉപയോഗിച്ചാണ് 14 മീറ്റർ വെള്ളത്തിനടിയിൽ അദ്ദേഹം വ്യയാമം ചെയ്യുന്നത്. എല്ലാ ദിവസവും അരവിന്ദ് 45 മിനിറ്റെങ്കിലും ഇങ്ങനെ വെള്ളത്തിനടിയിൽ വ്യായാമം ചെയ്യാറുണ്ട്.

Story highlights- underwater garba dance