പ്രായം ഏഴുമാസം- കുഞ്ഞിന് സംഗീതത്തിൽ വിദ്യാരംഭം കുറിച്ച് ഗായകൻ വിജയ് മാധവ്; വിഡിയോ

October 26, 2023

വിവാഹശേഷം നടി ദേവിക നമ്പ്യാർ തന്റെ ഭർത്താവും ഗായകനുമായ വിജയ് മാധവിനൊപ്പം യുട്യൂബ് ചാനലുമായി സജീവമാണ്. ഒട്ടേറ പരമ്പരകളിലൂടെ സുപരിചിതയാണ് ദേവിക നമ്പ്യാർ. വിജയ് മാധവാകട്ടെ, റിയാലിറ്റി ഷോയിലൂടെയാണ് താരമായി മാറിയത്. ഇരുവരും ചേർന്ന് പാട്ടുവിശേഷങ്ങളും പാചക വിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ കുഞ്ഞിന്റെ വിശേഷങ്ങളാണ് ദേവികയും വിജയ് മാധവും പങ്കുവയ്ക്കാറുള്ളത്. ഈ വിദ്യാരംഭത്തിൽ ആത്മജയെ സംഗീത ലോകത്തേക്ക് നയിക്കുകയാണ് വിജയ് മാധവ്.

ദേവികയുടെ ഗർഭകാലം പൂർണമായും പാട്ടിന്റെ അകമ്പടിയിലായിരുന്നു. ഇരുവരും അതിനാൽ തന്നെ മകളിലും സംഗീതത്തിന്റെ സാരം നിറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. കുഞ്ഞിക്കൈയിൽ ദക്ഷിണ നൽകി, അനുഗ്രഹം വാങ്ങിയാണ് ആത്മജ തന്റെ സംഗീതയാത്ര തുടങ്ങുന്നത്.

‘ഇന്നലെ വിജയദശമിക്ക് ആത്മജ ആദ്യമായി പാട്ട് പഠിക്കാൻ തുടങ്ങി . എന്റെ ഗുരുനാഥൻ ശ്രീ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് സർ ന്റെ അനുഗ്രഹം വാങ്ങി കൊണ്ട് ശ്രീ കൊഞ്ചിറ അനിൽകുമാർ സർ തുടങ്ങി വെച്ചു …മനസ്സിൽ ഇതുവരെ അനുഭവിക്കാത്ത എന്തോ ഒരു ഫീൽ ഇന്നലെ കിട്ടി … കൃത്യമായി പറഞ്ഞറിയിക്കാൻ ബുദ്ധിമുട്ടും … എന്നാലും എല്ലാവരുടേയും പ്രാർത്ഥനയും സ്നേഹവും അനുഗ്രഹവും പ്രതീക്ഷിക്കുന്നു !!!’- വിജയ് മാധവ് കുറിക്കുന്നു.

Read also: ഗർബ കളിക്കിടെ ഹൃദയാഘാതമരണങ്ങൾ; സംഭവിച്ചതെങ്ങനെ, കാരണങ്ങൾ അറിയാം!

അതേസമയം, നടി ദേവിക നമ്പ്യാരും ഗായകൻ വിജയ് മാധവും അടുത്തിടെയാണ് വിവാഹിതരായത്. സ്വപ്നതുല്യമായ വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ അവതാരകയായും അഭിനേത്രിയായും കരിയർ മുന്നോട്ട് കൊണ്ടുപോകുകയാണ് നടി. ഒരു പരമ്പരയിൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട് ദേവിക നമ്പ്യാർ.

Story highlights- vijay madhav shares his doghter’s vidhyarambham video