കുട്ടികളെ നോക്കാൻ ആളെ ആവശ്യമുണ്ട്; ശമ്പളം 80 ലക്ഷം, ആയയെ തേടി ശതകോടീശ്വരൻ വിവേക് രാമസ്വാമി

October 4, 2023

തന്റെ കുട്ടികളെ നോക്കാൻ ശതകോടീശ്വരൻ വിവേക് രാമസ്വാമി ആയയെ തേടുന്നതായി റിപ്പോർട്ടുകൾ. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് വിവേക് രാമസ്വാമി. 100,000 ഡോളർ അതായത് ഏകദേശം 83 ലക്ഷം രൂപ ആണ് ശമ്പളമായി തീരുമാനിച്ചിരിക്കുന്നത്. അമേരിക്കയുടെ അടുത്ത പ്രസിഡന്റാകാൻ ആഗ്രഹിക്കുന്ന വിവേക് രാമസ്വാമി പ്രചാരണത്തിന്റെ ഭാഗമായി വളരെ തിരക്കിലാണ്. ഈ സാഹചര്യത്തിലാണ് ഉയർന്ന പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ട് ആയയെ തേടുന്നത്. (Vivek Ramaswamy offers lucrative Rs80 lakh salary package)

അദ്ദേഹത്തിന്റെ രണ്ട് കുഞ്ഞുങ്ങളെ നോക്കാനാണ് ആളെ തേടുന്നത്. മൂന്ന് വയസും ഒരു വയസും പ്രായമുള്ള കുട്ടികളെയാണ് നോക്കേണ്ടത്. അതിസമ്പന്നര്‍ക്ക് സേവനം നല്‍കുന്ന വെബ്സൈറ്റായ EstateJobs.com-ൽ ആണ് ജോലിയെ കുറിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്. രാമസ്വാമിയുടെ പേരിലല്ലെങ്കിലും വിവരങ്ങൾ വെച്ച് അത് രാമസ്വാമിയുടെ വീട്ടിലേക്കാണെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു.

Read also: ആപ്പിലാക്കുന്ന ലോൺ ആപ്പുകൾ; അറിഞ്ഞിരിക്കണം ഈ കെണി

ജോലിക്കുള്ള നിബന്ധനകളും പോസ്റ്റിൽ പറയുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസം അവധി ലഭിക്കും. വിവേക് രാമസ്വാമിയുടെ കുടുംബത്തോടൊപ്പം സ്വകാര്യ ഫ്ലൈറ്റിൽ നിരന്തരം യാത്ര ചെയ്യേണ്ടതായി വരും. വിവേക് രാമസ്വാമിയും കുടുംബവും വെജിറ്റേറിയൻ ആണ്. ആവശ്യമുള്ള സമയങ്ങളിൽ വേണ്ടി വന്നാൽ പാചകം ചെയ്യാൻ അറിയണം. അപേക്ഷകന്റെ കുറഞ്ഞ പ്രായം 21 വയസ്സാണ്. ആകെ 26 ആഴ്ച ജോലി ചെയ്താൽ മതി. ജോലി അവസാനിപ്പിക്കുമ്പോൾ 83 ലക്ഷം രൂപ ലഭിക്കുകയും ചെയ്യും.

Story Highlights: Vivek Ramaswamy offers lucrative Rs80 lakh salary package