മേക്കപ്പ് വേണ്ട, സ്വാഭാവിക സൗന്ദര്യം മതി; മേക്കപ്പില്ലാതെ നടന്ന ആദ്യ സൗന്ദര്യമത്സരം!!
മേക്കപ്പില്ലാത്ത സൗന്ദര്യ മത്സരത്തെ കുറിച്ച് ഒരുപക്ഷെ നമുക്ക് ചിന്തിക്കാൻ സാധിക്കില്ല. എന്നാൽ ഇപ്പോൾ വാർത്തകളിൽ ശ്രദ്ധനേടുന്നത് മേക്കപ്പില്ലാതെ നടന്ന സൗന്ദര്യ മത്സരത്തെ കുറിച്ചാണ്. മത്സരം കൂടുതൽ മനോഹരമായി എന്നാണ് ഇതിനെ ആളുകൾ വിശേഷിപ്പിച്ചത്. (Woman wins world’s first makeup-free beauty pageant)
മേക്കപ്പില്ലാതെ നടക്കുന്ന ആദ്യത്തെ മത്സരമാണിത്. ഇരുപത്തിയാറുകാരിയായ നടാഷാ ബെറെസ്ഫോർഡ് എന്ന യുവതിയാണ് ഇതിൽ വിജയിയായി സെലക്റ്റ് ചെയ്തിരിക്കുന്നത്. മിസ് ലണ്ടൻ 2023 മത്സരമാണ് വ്യത്യസ്തമാർന്ന രീതിയിൽ അരങ്ങേറിയത്.
Read Also: ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ നായകനായി മമ്മൂട്ടി; എത്തുന്നത് പൊലീസ് വേഷത്തിൽ
മിസ് ഇംഗ്ലണ്ട് മത്സരത്തിന്റെ ഭാഗമായി നടത്തിയ സൗന്ദര്യ മത്സരത്തിലാണ് മറ്റു പതിനെട്ടു മത്സരാർഥികളെ പിന്തള്ളി നടാഷ വിജയിയായത്. മുൻവർഷങ്ങളിൽ മേക്കപ്പില്ലാത്ത. എഡിറ്റ് ചെയ്യാത്ത നോ ഫിൽറ്റർ ചിത്രങ്ങളായിരുന്നു സംഘാടകർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത്തവണ മേക്കപ്പ് തന്നെ വേണ്ടെന്ന തീരുമാനത്തിലാണ് ഇവർ എത്തിയത്. സ്ത്രീകളെ ശാക്തീകരിക്കാനും സ്വാഭാവികമായ ലുക്കിനെ പ്രോത്സാഹിപ്പിക്കാനുമാണ് ഇക്കുറി ഇങ്ങനെ ചെയ്തതെന്നാണ് സംഘാടകരുടെ വാദം.
Story highlights – Woman wins world’s first makeup-free beauty pageant