സൈക്കിൾ ഓടിക്കുന്നതിനിടെ യുവതിയുടെ സ്കിപ്പിംഗ്; കൗതുകക്കാഴ്ച, പക്ഷെ അനുകരിക്കരുത്!

October 19, 2023

കലയെ ഉപാസിക്കുന്ന ഒട്ടേറെ ആളുകൾ സമൂഹത്തിലുണ്ട്. ജന്മസിദ്ധമായ കഴിവുകളിൽ തനതായ എന്തെങ്കിലും വ്യത്യസ്തത വരുത്താൻ ഇവർ ശ്രമിക്കാറുണ്ട്. അങ്ങനെയൊരു കലാകാരിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. സൈക്കിൾ അഭ്യാസങ്ങളിലൂടെയാണ് ഈ യുവതി ശ്രദ്ധേയയായിട്ടുള്ളത്.പൊതുവെ സൈക്കിൾ ചവിട്ടികൊണ്ട് നൃത്തം അവതരിപ്പിക്കാറുള്ള യുവതി ഇപ്പോഴിതാ, സ്കിപ്പിംഗും നടത്തുകയാണ്.

സൈക്കിൾ ചവിട്ടിക്കൊണ്ടാണ് ബുഷ്‌റ എന്ന യുവതി സ്കിപ്പിംഗ് നടത്തുന്നത്. വളരെ അപകടകരമായ ഈ പ്രകടനം സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. മുൻപ്, സൈക്കിൾ ചവിട്ടി അൽക യാഗ്നിക്കിന്റെ ജനപ്രിയ ഗാനമായ ആപ് കാ ആനയ്ക്ക് നൃത്തം ചെയ്തും ശ്രദ്ധനേടിയിരുന്നു.

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ വിഡിയോ ഒട്ടേറെ കാഴ്ചക്കാരെ നേടി. എന്നാൽ, വാഹനത്തിൽ കൈവിട്ടുള്ള ഈ പ്രകടനത്തിന് വിമർശിക്കുന്നവരുമുണ്ട്. അതേസമയം, വ്യത്യസ്തത കൊണ്ട് ശ്രദ്ധനേടിയ ആളുകളിൽ മുന്പന്തിയിലുണ്ട് ജൈനിൽ മേത്ത എന്ന യുവാവ്. 22 കാരനായ ജൈനിൽ മേത്ത എന്ന കൊറിയോഗ്രാഫർ സ്കർട്ടണിഞ്ഞ് ന്യൂയോർക്കിലെ തെരുവുകളിൽ നൃത്തം ചെയ്യുന്നത് ശ്രദ്ധനേടിയിരുന്നു.

Read also: ‘ആറ് മാസം മുന്‍പ് നഷ്ടപെട്ട ആഭരണം മാലിന്യത്തിൽ, തിരികെ ഏൽപ്പിച്ച് ഹരിത കർമ്മ സേനാംഗം”; അഭിനന്ദവുമായി മന്ത്രി എംബി രാജേഷ്

ഒരു കലാകുടുംബത്തിൽ നിന്നുമാണ് ജൈനിൽ താരമാകുന്നത്. ജൈനിൽ മേത്തയുടെ മുത്തച്ഛനാണ് നൃത്തം ഒരു കരിയർ ആയി തുടരാൻ നിർദ്ദേശിച്ചത്. ചെറുപ്പം തൊട്ട് തന്നെ സ്കർട്ട് അണിഞ്ഞ് നൃത്തം ചെയ്യണം എന്ന ഒരു മോഹം ഇദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നു. 

Story highlights- women skips rope while cycling