ലോകത്തിലെ ഏറ്റവും ജനപ്രിയമായ കോഫി ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള കോഫിയും; എന്താണെന്നറിയാമോ?
ലോകത്തെവിടെയും ആളുകളുടെ പ്രിയപ്പെട്ട പാനീയങ്ങളുടെ ലിസ്റ്റിൽ കോഫിയും ഉണ്ട്. സ്ട്രെസ് ആയിക്കോട്ടെ, സന്തോഷമായിക്കോട്ടെ, ഇനി ചുമ്മാ ഇരുന്ന് വൈകുന്നേരം ആസ്വദിക്കാൻ പോലും ഒരു കപ്പ് കാപ്പി കൂട്ട് പിടിക്കുന്നവരാണ് നമ്മളിൽ പലരും. എന്തായിരിക്കും കോഫിയെ ഇത്ര പ്രിയപെട്ടതാക്കുന്നത് എന്ന് ആലോചിട്ടുണ്ടോ? (World’s most popular coffee list has an Indian entry)
ക്ഷീണം ചെറുക്കാനും ഊര്‍ജ്ജം വീണ്ടെടുക്കാനുമൊക്കെ കോഫി നല്ലൊരു മാർഗമാണ്. മാത്രവുമല്ല, മിതമായ കാപ്പിയുടെ ഉപയോഗം ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമാണെന്ന് ഗവേഷകരും പറയുന്നു. ഹൃദ്രോഗം- പ്രമേഹം പോലെയുള്ള പല അസുഖങ്ങളെയും ചെറുക്കാന്‍ കാപ്പിയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ സഹായകമാണെന്നാണ് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
read Also: മുളയിൽ തീർത്ത പ്രകൃതിദത്ത പൈപ്പ്; നാഗാലാൻഡ് ജനതയുടെ വേറിട്ട ഐഡിയ!
കാപ്പി ഒന്നല്ല, പലതരമാണ്. ലോകത്തിലെ ഏറ്റവും ജനപ്രിയമായ കോഫികളുടെ ലിസ്റ്റ് തയ്യാറാക്കിയിരിക്കുകയാണ് യാത്രാ ഓൺലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്ലസ്. അതിൽ ഇന്ത്യയിൽ നിന്നുള്ള കോഫിയും ഉൾപ്പെട്ടിട്ടുണ്ട്. ഇറ്റലിയിൽ നിന്ന് ഉത്ഭവിച്ച എസ്പ്രെസോയാണ് ഒന്നാം സ്ഥാനം നേടിയത്. എസ്പ്രസ്സോ മെഷീൻ ഉപയോഗിച്ചാണ് ഇപ്പോൾ ഇത് ലോകമെമ്പാടും തയ്യാറാക്കുന്നത്. 1884-ൽ ടൂറിനിൽ ആഞ്ചലോ മൊറിയോണ്ടോ കണ്ടുപിടിച്ചതാണ് ഇത്.
ഇന്ത്യയിൽ നിന്ന് ഇടംപിടിച്ചത് ദക്ഷിണേന്ത്യൻ കോഫി അല്ലെങ്കിൽ ഇന്ത്യൻ ഫിൽട്ടർ കോഫി എന്നറിയപ്പെടുന്ന കോഫിയാണ്. 20-ാം സ്ഥാനത്താണ് ഇന്ത്യൻ കോഫീ ഇടംപിടിച്ചിരിക്കുന്നത്.
Story Highlights: World’s most popular coffee list has an Indian entry