രണ്ടായിരത്തിലധികം വർഷം പഴക്കം; മകൾക്കൊപ്പം ലോകത്തെ ഏറ്റവും വലിയ മരത്തിനു മുന്നിൽ സക്കർബർഗ്!!
ലോകത്തിലെ ഏറ്റവും വലിയ മരത്തിന് മുന്നിൽ തന്റെ ഏഴു വയസുകാരി മകൾക്കൊപ്പം മെറ്റ സിഇഒയും ഫെയ്സ്ബുക്ക് സ്ഥാപകനുമായ മാർക് സക്കർബർഗ്. കലിഫോർണിയയിലെ സെക്കോയ നാഷനൽ പാർക്കിലാണ് ഈ മരം ഉള്ളത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് സക്കർബഗ് ചിത്രങ്ങൾ പങ്കുവെച്ചത്. (Zuckerberg shares incredible pics with daughter)
രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള സെക്കോയ സെക്കോയ ഇനത്തിൽപ്പെട്ട ഏറ്റവും വലിയ മരമാണ് ജനറൽ ഷെർമൻ ആണ് പാർക്കിലുള്ളത്.
Read also: മോഹൻലാൽ ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ബിന്ദു പണിക്കരുടെ മകൾ കല്യാണി
പഴക്കേറിയ നിരവധി മരങ്ങൾ ഈ പാർക്കിലുണ്ട്. കടപുഴകി വീണ മരത്തിന്റെ വേരിനുകീഴിൽ മകൾക്കൊപ്പം നിൽക്കുന്ന ചിത്രവും സക്കർബർഗ് പങ്കുവച്ചിട്ടുണ്ട്.
31 മീറ്റർ ചുറ്റളവാണ് മരത്തിനുള്ളത്. ഇതിന്റെ വളർച്ച നിലച്ചതായും വശങ്ങളിലേക്കുള്ള വളർച്ച തുടരുന്നുവെന്നുമാണ് അധികൃതർ പറയുന്നത്. സംരക്ഷണത്തിന്റെ ഭാഗമായി മരത്തിനുചുറ്റും വേലികെട്ടിയിട്ടുണ്ട്.
Story highlights – Mark Zuckerberg shares incredible pics with daughter in front of over 2000 years old giant sequoia trees