14 വയസ്സുകാരൻ ഇനി കോടീശ്വരൻ; ‘കോൻ ബനേഗാ കറോർപതി’യിൽ വിജയിയായ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി!
ജനപ്രിയ ക്വിസ് ഷോയായ കോൻ ബനേഗ ക്രോർപതിയിൽ ഒരു കോടി രൂപ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി എന്ന ചരിത്രനേട്ടം കൈവരിച്ച് 14 വയസ്സുകാരൻ. ഹരിയാനയിലെ മഹേന്ദ്രഗഡിൽ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മായങ്കാണ് അമിതാഭ് ബച്ചൻ അവതാരകനായി എത്തുന്ന ചെയ്യുന്ന ഷോയിൽ ഒരു കോടി രൂപയ്ക്കുള്ള 16-ാമത്തെ ചോദ്യത്തിനും കൃത്യമായി ഉത്തരം നൽകി കാഴ്ചക്കാരെ അമ്പരപ്പിച്ചത്. (14-year old becomes Kaun Banega Crorepati’s youngest contestant to win 1 crore)
ഷോയുടെ നിർമ്മാതാക്കൾ X-ൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയിൽ ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരിയോടെ സമ്മാനം നേടിയ മായങ്കിനെ കാണാം. “നിങ്ങളുടെ അറിവ് മാത്രമാണ് പ്രധാനം,” എന്ന് യുവ മത്സരാർത്ഥി വിഡിയോയിൽ പറയുന്നതും കേൾക്കാം.
ഭീമമായ ഈ സമ്മാനം നേടാനുള്ള പോരാട്ടത്തിൽ ലൈഫ്ലൈനുകളൊന്നും ഉപയോഗിക്കാതെ 3.2 ലക്ഷം നേടുകയും 12.5 ലക്ഷം രൂപയുടെ ചോദ്യത്തിന് തന്റെ ആദ്യ ലൈഫ്ലൈൻ ഉപയോഗിക്കുകയും ചെയ്ത് മികച്ച ഗെയിംപ്ലേയാണ് മായങ്ക് കാഴ്ചവെച്ചത്.
Read also: പിറന്നാളിന് പ്രിയതമന്റെ അമൂല്യ സമ്മാനം; പങ്കുവച്ച് നയന്താര
ഇത്തരമൊരു പ്ലാറ്റ്ഫോമിൽ തന്റെ അറിവ് പ്രകടിപ്പിക്കാൻ കഴിഞ്ഞത് ഭാഗ്യമായി തോന്നിയെന്നും മാതാപിതാക്കളും അമിതാഭ് ബച്ചനും നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും യുവ മത്സരാർത്ഥി പറയുന്നു.
മായങ്കിന്റെ വാക്കുകളിങ്ങനെ, “കെബിസി ജൂനിയേഴ്സ് വീക്കിൽ എന്റെ അറിവ് പ്രദർശിപ്പിക്കാനും എന്നെ ഉടനീളം പ്രചോദിപ്പിച്ച അമിതാഭ് സാറിനൊപ്പം ഗെയിം കളിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. ഇത്രയും വലിയ തുക നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി എന്നത് എനിക്കും കുടുംബത്തിനും അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ഞങ്ങൾ ഷോയുടെയും ബച്ചൻ സാറിന്റെയും വലിയ ആരാധകരാണ്. നന്നായി കളിക്കാനും 1 കോടി നേട്ടം കൈവരിക്കാനും എന്നെ സഹായിച്ച എന്റെ മാതാപിതാക്കളോട് നന്ദി പറയാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു”
Story highlights: 14-year old becomes Kaun Banega Crorepati’s youngest contestant to win 1 crore