പിറന്നാളിന് പ്രിയതമന്റെ അമൂല്യ സമ്മാനം; പങ്കുവച്ച് നയന്‍താര

November 30, 2023
Vignesh Shivan gifts Nayanthara Mercedes Maybach

തെന്നിന്ത്യന്‍ താരം നയന്‍താരക്ക് കോടികള്‍ വിലയുള്ള പിറന്നാള്‍ സമ്മാനവുമായി തമിഴ് സിനിമ സംവിധായകനും നയന്‍താരയുടെ ജീവിതപങ്കാളിയുമായ വിഗ്‌നേഷ് ഗംഗന്‍. 39-ാം പിറന്നാളിന് ലഭിച്ച അപൂര്‍വ സമ്മാനത്തെക്കുറിച്ചുള്ള സ്നേഹപൂര്‍വമുള്ള കുറിപ്പും ചിത്രങ്ങളുമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ് പുറത്തുവിട്ടത്. ഭര്‍ത്താവ് വിക്കിക്കും മക്കളായ ഉയിര്‍, ഉലഗിനുമൊപ്പമാണ് നയന്‍താര പിറന്നാള്‍ ആഘോഷിച്ചത്. ( Vignesh Shivan gifts Nayanthara Mercedes Maybach )

ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ മെഴ്സിഡീസ് ബെന്‍സ് മെയ്ബാക്കിന്റെ ലോഗോയുടെ ചിത്രങ്ങളും കുറിപ്പുമാണ് നയന്‍താര സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്. മെയ്ബാക്കിന്റെ രണ്ട് ചിത്രങ്ങളാണ് പോസ്റ്റില്‍ പങ്കുവച്ചിട്ടുള്ളത്. 2.69 കോടി മുതല്‍ 3.40 കോടി രൂപ വില വരുന്ന ആഡംബര കാറാണ് വിക്കി തന്റെ പ്രിയതമയക്ക് സമ്മാനിച്ചത്. ‘വീട്ടിലേക്ക് സ്വാഗതം ബ്യൂട്ടീ. ഏറെ മധുരമുള്ള പിറന്നാള്‍ സ്‌നേഹത്തിന് എന്റെ പ്രിയതമന് നന്ദി. ലൗ യു’ എന്നാണ് നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചുട്ടുള്ളത്.

    സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ ആരാധക പിന്തുണയുള്ളവരാണ് നയന്‍താരയും വിഗ്‌നേഷ് ഗംഗനും. ഇരുവരും 2022 ജൂണ്‍ ഒമ്പതിനാണ് വിവാഹിതരായത്. ഒക്ടോബറില്‍ താരദമ്പതികള്‍ക്ക് ഇരട്ട ആണ്‍കുട്ടികള്‍ പിറന്നു. ഉയിര്‍, ഉലഗ് എന്നാണ് മക്കള്‍ക്ക് പേര് നല്‍കിയത്. കുഞ്ഞുങ്ങളുടെ വിശേഷവും താരദമ്പതികള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

    Read Also: ഇനി സംവിധായിക? പുതിയ തുടക്കത്തിലേക്ക് സൂചന നൽകി നയൻ‌താര

    കഴിഞ്ഞ നവംബര്‍ 18നായിരുന്നു നയന്‍താരയുടെ 39-ാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ദിനത്തില്‍ ‘ഹാപ്പി ബര്‍ത്ത്ഡേ മൈ തങ്കമേയ്’ എന്ന് ആശംസിച്ച വിഗ്‌നേഷിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് വലിയ പ്രതികരണമാണ് ലഭിച്ചത്. പിറന്നാളും കഴിഞ്ഞ ദിവസങ്ങള്‍ക്കു ശേഷമാണ് തനിക്ക് ലഭിച്ച അപൂര്‍വ പിറന്നാള്‍ സമ്മാനത്തെക്കുറിച്ച് നയന്‍താര വെളിപ്പെടുത്തിയിരിക്കുന്നത്.

    Story Highlights : Vignesh Shivan gifts Nayanthara Mercedes Maybach