ഇനി സംവിധായിക? പുതിയ തുടക്കത്തിലേക്ക് സൂചന നൽകി നയൻ‌താര

November 24, 2023

2023 അവസാനിക്കുമ്പോൾ ധാരാളം പുതിയ തുടക്കങ്ങൾക്ക് തിരികൊളുത്തിയിരുന്നു നടി നയൻ‌താര. ഇൻസ്റ്റാഗ്രാമിൽ പേജ് ആരംഭിച്ചു, സ്കിൻ കെയർ പ്രൊഡക്ട്സിനായി ഒരു ബ്രാൻഡ്, സാനിറ്ററി നാപ്കിന് വേണ്ടി ഒരു ബ്രാൻഡ് എന്നിങ്ങനെ നീളുന്നു തുടക്കങ്ങൾ. ഇപ്പോഴിതാ, സംവിധാനത്തിലും ചുവടുറപ്പിക്കുന്നുവെന്ന സൂചന നൽകിയിരിക്കുകയാണ് നടി. കഴിഞ്ഞദിവസം മേക്കിങ് ഓഫ് സിനിമ എന്ന പേരിൽ അണിയറയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചിരുന്നു. ഇപ്പോൾ പുതിയ തുടക്കങ്ങൾ എന്ന പേരിൽ ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.

നിരവധിപേരാണ് നടിക്ക് ആശംസയുമായി എത്തിയത്. അതേസമയം, തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കപ്പെടുന്ന നയൻതാര ഒരു മുൻനിര നടി മാത്രമല്ല, ഒരു സംരംഭക കൂടിയായിരിക്കുകയാണ്. തന്റെ ചർമ്മസംരക്ഷണ ബ്രാൻഡായ 9 സ്കിൻ അടുത്തിടെയാണ് പ്രഖ്യാപിച്ചത്.

Read also: മറന്നുവച്ച ഫോണ്‍ സൗജന്യമായി തിരികെയെത്തിക്കണമെന്ന് യുവതി; താന്‍ ചാരിറ്റിക്കല്ല ടാക്‌സി ഓടിക്കുന്നതെന്ന് ഡ്രൈവര്‍..!

9സ്കിൻ ഒരു സൗന്ദര്യവർദ്ധക ഉൽപ്പന്നമാണ്. അതിൽ സെറമുകളും ക്രീമുകളും ഉണ്ട്. നയൻ തന്റെ ബ്യൂട്ടി ബ്രാൻഡ് അവതരിപ്പിക്കാൻ വളരെക്കാലമായി ശ്രമിക്കുകയായിരുന്നു. വാർത്തകൾ അനുസരിച്ച് ഈ ബ്രാൻഡിലേക്ക് ധാരാളം ഇൻവെസ്റ്റ്മെന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സ്ത്രീകൾക്കായി സാനിറ്ററി പാഡിന്റെ മറ്റൊരു ബ്രാൻഡ് അവതരിപ്പിച്ചിരുന്നു നയൻതാര. FEMI9 എന്നാണ് ബ്രാൻഡിന്റെ പേര്.

Story highlights- Nayanthara shares a glimpse of her ‘New beginnings’