മറന്നുവച്ച ഫോണ്‍ സൗജന്യമായി തിരികെയെത്തിക്കണമെന്ന് യുവതി; താന്‍ ചാരിറ്റിക്കല്ല ടാക്‌സി ഓടിക്കുന്നതെന്ന് ഡ്രൈവര്‍..!

November 24, 2023
Woman forget her phone in taxi asked driver to comeback 50 km

നല്ല കാര്യങ്ങള്‍ക്ക് അഭിനന്ദിക്കാനും മോശമെന്ന് തോന്നിയാല്‍ വിമര്‍ശിക്കാനും മടിക്കാത്തവരാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. അത്തരത്തില്‍ ചൈനയില്‍ ഒരു യുവതി സാമൂഹിക മാധ്യമത്തില്‍ വലിയ തോതില്‍ വിമര്‍ശനം നേരിടുകയാണ്. അതിന് പിന്നിലെ കാര്യവും വളരെ രസകരമാണ്. ടാക്‌സി വാഹനത്തില്‍ മറന്നുവച്ച തന്റെ മൊബൈല്‍ ഫോണ്‍ 50 കിലോമീറ്റര്‍ യാത്ര ചെയ്ത് തിരികെ ഏല്‍പ്പിക്കണമെന്നായിരുന്നു് യുവതിയുടെ ആവശ്യം. ( Woman forget her phone in taxi asked driver to comeback 50 km )

സൗത്ത് ചൈന മോണിങ്് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, തെക്കുകിഴക്കന്‍ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലാണ് രസകരമായ സംഭവം നടന്നത്. ടാക്‌സി കാറില്‍ സഞ്ചരിച്ച യുവതി ഫോണ്‍ അതില്‍ വച്ച് മറന്നുപോയി. എന്നാല്‍ യാത്ര കഴിഞ്ഞ ഡ്രൈവര്‍ തിരികെപോയി ഒരുപാട് സമയത്തിന് ശേഷമാണ് ഫോണ്‍ കാറില്‍ മറന്നുവച്ചതായി മനസിലാക്കിയത്. തുടര്‍ന്ന് തന്റെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡ്രൈവറെ വിളിച്ചു. എന്നാല്‍ 50 കിലോ മീറ്റര്‍ അകലെനിന്നും മൊബൈല്‍ ഫോണ്‍ സൗജന്യമായി തിരികെയെത്തിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം.

ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ ഈ ഫോണ്‍ സംഭാഷണം വൈറലായെന്നും സൗത്ത് ചൈന മോണിങ്് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതിയും ഡ്രൈവറും തമ്മിലുള്ള സംഭാഷണവും മാധ്യമം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘എന്റെ ഫോണ്‍ തിരികെ നല്‍കാമോ’ എന്നാണ് യുവതി ഡ്രൈവറോട് ചോദിക്കുന്നത്. എന്നാല്‍, താന്‍ ആ സ്ഥലത്ത് നിന്നും മടങ്ങി എന്നായിരുന്നു ഡ്രൈവര്‍ നല്‍കിയ മറുപടി.

Read Also: എയര്‍പോര്‍ട്ടില്‍ അനാഥമായി പുസ്തകം; 1000 മൈല്‍ അകലെയുള്ള ലൈബ്രറിയിലേക്ക് അയച്ചുകൊടുത്ത് പൈലറ്റ്

താന്‍ തിരികെ വരാം പക്ഷേ ആയിരം രൂപ തരേണ്ടി വരും എന്നും ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍, യുവതി ആ പണം കൊടുക്കാന്‍ വിസമ്മതിച്ചു. ഫോണ്‍ മറന്നുവച്ചത് തന്റെ കുറ്റമല്ല, യുവതിയുടെ കുറ്റമാണ് എന്നും ഡ്രൈവര്‍ പറയുന്നുണ്ട്. തനിക്ക് ഇന്ധനം നിറയ്ക്കണമെങ്കില്‍ പണം നല്‍കണമെന്നും ചാരിറ്റിക്ക് വേണ്ടിയല്ല താന്‍ ടാക്‌സി ഓടിക്കുന്നതെന്നും ഡ്രൈവര്‍ പറയുന്നുണ്ട്.

ഒപ്പം താന്‍ നില്‍ക്കുന്ന സ്ഥലത്തെത്തി ഫോണ്‍ തിരികെ വാങ്ങാനും ടാക്‌സി ഡ്രൈവര്‍ യുവതിയോട് ആവശ്യപ്പെടുന്നു. ഫോണ്‍ തിരികെയെത്തിച്ച് തന്നില്ലെങ്കില്‍ ഡ്രൈവര്‍ അത് മോഷ്ടിച്ചുവെന്ന് താന്‍ ആരോപിക്കും എന്നായിരുന്നു യുവതിയുടെ മറുപടി. ഇതോടെ യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് ക്ഷണിക്കുകയാണ് ഡ്രൈവര്‍. ഏതായാലും രസകരമായ ഫോണ്‍ സംഭാഷണം ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചയായി. യുവതി വെറും സ്വാര്‍ത്ഥയാണ് എന്നായിരുന്നു ഒരാളുടെ പ്രതികരണം.

Story Highlights: Woman forget her phone in taxi asked driver to comeback 50 km