ഇഷ്ടതാരത്തെ പോലെയാകണം; 18 -കാരി ചെയ്തത് 100 പ്ലാസ്റ്റിക് സർജറികൾ, മുടക്കിയത് 4 കോടി

March 3, 2024

സൗന്ദര്യവര്‍ധക സര്‍ജറികളെല്ലാം ഇപ്പോള്‍ സര്‍വസാധാരണമാണ്. ലക്ഷക്കണക്കിന് രൂപ മുടക്കി പ്ലാസ്റ്റിക് സര്‍ജറികള്‍ ചെയ്യുന്നവരും ഇന്ന് കുറവല്ല. അത്തരത്തില്‍ സിനിമാതാരത്തെ പോലയൊകാന്‍ ചൈനയില്‍ ഒരു 18 -കാരി മുടക്കിയത് നാല് മില്ല്യണ്‍ യുവാനാണ് (നാല് കോടി ഇന്ത്യന്‍ രൂപ). ( Chinese girl completed 100 plastic surgeries )

കിഴക്കന്‍ ചൈനയിലെ സെജിയാങ് പ്രവിശ്യയില്‍ നിന്നുള്ള സൗ ഷൂന എന്ന പെണ്‍കുട്ടിയാണ് 13-ാം വയസ് മുതല്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ തന്റെ രൂപം മാറ്റിയെടുക്കണമെന്ന് ആഗ്രഹിച്ചത്. അവള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ചൈനീസ് നടിയായ എസ്തര്‍ യുവിനെപ്പോലെ സുന്ദരിയും പ്രശസ്തയും ആകണമെന്നാണ് ഈ രൂപമാറ്റംകൊണ്ട്് ആഗ്രഹിച്ചത്. ആ മാറ്റത്തിനായി ഇതുവരെ നൂറിലധികം ഓപ്പറേഷനുകള്‍ ചെയ്തു. മകളുടെ ആഗ്രഹത്തിന് പൂര്‍ണപിന്തുണയുമായി കൂടെയുള്ള മാതാപിതാക്കളാണ് ഇതിനായുള്ളം പണം മുടക്കിയത്.

ചെറിയ പ്രായത്തില്‍ തന്നെ തന്റെ രൂപത്തില്‍ നിരാശയുള്ളവളായിരുന്നു ഷൂന. അതോടൊപ്പം ബന്ധുക്കളുടെയും അയല്‍ക്കാരുടെയും വാക്കുകളും കുഞ്ഞുമനസിനെ വല്ലാതെ തളര്‍ത്തി. ഷാങ്ഹായിയിലെ സ്‌കൂളില്‍ എത്തിയപ്പോള്‍ തന്റെ സഹപാഠികള്‍ തന്നേക്കാളും സുന്ദരികളും ആത്മവിശ്വാസമുള്ളവരുമാണെന്ന ചിന്ത് വന്നത് അവളെ വീണ്ടും നിരാശയിലാക്കി.

ഇതോടെയാണ് അവള്‍ക്ക് തന്റെ രൂപം മാറ്റണമെന്ന ചിന്ത വന്നുതുടങ്ങിയത്. അങ്ങനെ 13-ാം വയസില്‍ അവള്‍ ആദ്യ ഓപ്പറേഷന് വിധേയമായി. പിന്നീട് പലപ്പോഴും പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് വേണ്ടി പഠനം പോലും നിര്‍ത്തിയിരുന്നു. കണ്ണിന് മാത്രം 10 സര്‍ജറികളാണ് അവള്‍ ചെയ്തത്. ഇനി അത് ചെയ്യുന്നത് അപകടമാണ് എന്ന് ഡോക്ടര്‍ ഉപദേശിച്ചിട്ട് പോലും അവള്‍ പിന്തിരിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Read Also : ബോഡി ഷെയ്മിങ്ങിൽ തളർന്നില്ല; ചെറായി കടപ്പുറത്ത് നിന്നും നിമ്മി വെഗാസ് മിസിസ് ഇന്ത്യ ഫൈനലിലേക്ക്..!

അതോടെ ഓരോ തവണയും സര്‍ജറിക്കായി പുതിയ ഡോക്ടര്‍മാരെ കണ്ടെത്തുകയായിരുന്നു സൗ ഷൂന. ഇപ്പോള്‍ അവളുടെ മാതാപിതാക്കള്‍ അവള്‍ക്ക് സര്‍ജറിക്കുള്ള അനുവാദവും പണവും നല്‍കുന്നത് നിര്‍ത്തി. അതോടൊപ്പം ഡോക്ടര്‍മാരും അവള്‍ക്കുള്ള സര്‍ജറി ഇനി ചെയ്യില്ലെന്ന് അറിയിച്ചിരിക്കുകയാണ്. സര്‍ജറി തുടര്‍ന്നാല്‍ അവളുടെ ജീവന്‍ വരെ അപകടത്തിലാക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Story highlights : Chinese girl completed 100 plastic surgeries