അമ്മ ഐസിയുവിൽ; നാലുമാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടി കേരളാ പോലീസ് ഉദ്യോഗസ്ഥ; വിഡിയോ
ലോകത്ത് മറ്റെന്തിനേക്കാളും വലുത് മക്കൾ ആണെന്ന് വിശ്വസിക്കുന്നവരാണ് ലോകത്തിലെ ഭൂരിഭാഗം അമ്മമാരും. അമ്മ എന്നത് സ്വന്തം കുഞ്ഞുങ്ങളോട് മാത്രം കനിവുപകരുന്ന ഒരു സ്ഥാനമല്ല. എല്ലാ കുഞ്ഞുങ്ങളെയും ഒരേപോലെ കാണാനുള്ള മനസും കരുണയും ഓരോ അമ്മമാരെയും വേറിട്ടുനിർത്തുന്നു. ഇപ്പോഴിതാ, ഇത്തരത്തിൽ മറ്റൊരു അമ്മയുടെ കുഞ്ഞിന് പാലൂട്ടി മാതൃകയാകുകയാണ് ഒരു പോലീസ് ‘അമ്മ.(A Kerala police officer breastfeeds a four-month-old baby whose mother is in the ICU)
എറണാകുളം ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ആയ പാട്ന സ്വദേശിയുടെ കുഞ്ഞിനാണ് പോലീസ് ഉദ്യോഗസ്ഥ പാലൂട്ടി വിശപ്പകറ്റിയത്. കൊച്ചിയിലാണ് സംഭവം. എറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവിൽ അഡ്മിറ്റായ പാട്ന സ്വദേശിയുടെ 4 കുട്ടികളെയാണ് നോക്കാൻ ആരും ഇല്ലാത്തതിനാൽ രാവിലെ കൊച്ചി സിറ്റി വനിതാ സ്റ്റേഷനിൽ എത്തിച്ചത്. മറ്റു മൂന്നു കുട്ടികൾക്കും ആഹാരം വാങ്ങി നൽകിയപ്പോൾ 4 മാസം പ്രായമായ കുഞ്ഞിന് എന്ത് നൽകും എന്ന ചോദ്യം ഉയർന്നപ്പോൾ ആണ് ഫീഡിങ് മദർ ആയ ആര്യ മുന്നോട്ട് വന്നത്.ഉദരത്തിൽ ചുമന്നില്ല എങ്കിലും കുഞ്ഞു നാവിൽ മുലപ്പാൽ ഇറ്റിച്ച് വിശപ്പകറ്റി ആര്യയും കുഞ്ഞിൻ്റെ അമ്മയായി. കുട്ടികളെ ശിശു ഭവനിലേക്ക് മാറ്റി.
അതേസമയം, ഇങ്ങനെ ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് പാല് പകർന്ന് താരമായ ഒരു ‘അമ്മ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. ഏഴ് മാസത്തിനിടെ 42 ലിറ്റർ മുലപ്പാൽ ദാനം ചെയ്ത് കോയമ്പത്തൂർ സ്വദേശിയായ 29 കാരിയായ യുവതി റെക്കോർഡ് നേടിയിരുന്നു. ഈ കാലയളവിൽ 1,400 കുഞ്ഞുങ്ങളെ പോറ്റാൻ തന്റെ മുലപ്പാൽ യുവതി ഉപയോഗിച്ചു. വീട്ടമ്മയായ ടി സിന്ധു മോണിക്ക, 2021 ജൂലൈയിൽ സംസ്ഥാന സർക്കാരിന്റെ നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് (എൻഐസിയു) പാൽ ദാനം ചെയ്യാൻ തുടങ്ങി. 2022 ഏപ്രിലിൽ ഏകദേശം 42,000 മില്ലി പാൽ ദാനം ചെയ്തു.
Story highlights- A Kerala police officer breastfeeds a four-month-old baby whose mother is in the ICU